മമ്മൂട്ടിക്കൊപ്പം ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സി​ലെ ന​വീ​ൻ മോ​ഹ​ൻ ഫോട്ടോ കടപ്പാട്-നവീൻഫേസ്ബുക്ക് പേജ്
Malayalam

നന്ദ​ഗോവിന്ദം നവീൻ മമ്മൂട്ടിക്കൊപ്പം, സ്വപ്നസാക്ഷാത്കാരമെന്ന് ​​ഭക്തിഗായകൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഭ​ക്തി​യു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും ല​ഹ​രി‍​യാ​യി മ​ല​യാ​ളി​മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സി​ലെ ന​വീ​ൻ മോ​ഹ​ന് ഇ​ത് സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യെ നേ​രി​ൽ ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​ണ് ന​വീ​ൻ. മ​മ്മൂ​ട്ടി​യോ​ടൊ​പ്പമുള്ള ചി​ത്ര​ങ്ങ​ൾ ന​വീ​ൻ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കുവ​ച്ച​ത്.

മമ്മൂട്ടിക്കൊപ്പം ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സി​ലെ ന​വീ​ൻ മോ​ഹ​ൻ

പ​തി​വു​പോ​ലെ അ​തീ​വ സു​ന്ദ​ര​നാ​യും സ്റ്റൈ​ലി​ഷ് ലു​ക്കി​ലു​മാ​ണ് ചി​ത്ര​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​യു​ള്ള​ത്. ന​വീന്‍റെ ജീവിതത്തിലെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു മ​മ്മൂ​ട്ടി​യെ നേ​രിട്ടുകാ​ണു​ക എ​ന്ന​ത്. 'സ്വ​പ്ന സാ​ക്ഷാ​ത്കാ​രം,മമ്മൂക്കയോടൊത്തുള്ള നിമിഷങ്ങൾ' എ​ന്ന ല​ളി​ത​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് ന​വീ​ൻ തന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ സ​ന്തോ​ഷം കു​റി​ച്ച​ത്.

മമ്മൂട്ടിക്കൊപ്പം ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സി​ലെ ന​വീ​ൻ മോ​ഹ​ൻ

ചി​ത്രം പു​റ​ത്തു​വ​ന്ന നി​മി​ഷം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി. ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സിന്‍റെ​യും മ​മ്മൂ​ട്ടി​യു​ടെ​യും ആ​രാ​ധ​ക​ർ ഒ​രു​പോ​ലെ ഈ ​അ​പൂ​ർ​വസം​ഗ​മ​ത്തെ ഏ​റ്റെ​ടു​ത്തു. സി​നി​മ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉൾപ്പെടെ നി​ര​വ​ധി പേ​രാ​ണ് ന​വീ​ന്‍റെ ഈ ​ഫോ​ട്ടോ​യ്ക്ക് ലൈ​ക്കു​ക​ളും ക​മന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

മമ്മൂട്ടിക്കൊപ്പം ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സി​ലെ ന​വീ​ൻ മോ​ഹ​ൻ

വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള സം​ഗീ​തസം​ഘ​മാ​ണ് ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ്. കോ​ട്ട​യം ന​ട്ടാ​ശേരി സ്വ​ദേ​ശി​യാ​യ ന​വീ​ൻ മോ​ഹ​ൻ ഇ​തി​ന്‍റെ മു​ഖ്യ​ഗാ​യ​ക​നും സ​ഹ​സ്ഥാ​പ​ക​നു​മാ​ണ്. ല​ളി​ത​മാ​യ രീ​തി​യി​ൽ തു​ട​ങ്ങി​യ ഭ​ജ​നസം​ഘം ഇ​ന്നു ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ​തി​ന് പി​ന്നി​ൽ വ​ലി​യൊ​രു അ​ധ്വാ​ന​ത്തിന്‍റെ ക​ഥ​യു​ണ്ട്. 2000-ൽ ​കോ​ട്ട​യം വേ​മ്പി​ൻ​കു​ള​ങ്ങ​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ​ക​ർ​ക്ക​ട​ക ഭ​ജ​നസം​ഘ​മാ​യാ​ണ് തു​ട​ക്കം. 2001-ൽ ​ശ്രീ​ദു​ർ​ഗ ഭ​ജ​ന​സ​മി​തി എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2004-ലാ​ണ് ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ് എ​ന്ന പേ​രു സ്വീ​ക​രി​ക്കു​ന്ന​ത്.