'ദൃശ്യം 3'(ഹിന്ദി), 'ഇഴകൾക്കപ്പുറം', 'സി​ഗ്മ' പോസ്റ്ററുകൾ അറേഞ്ച്ഡ്
Malayalam

ഹിന്ദി ദൃശ്യം 3,ഇഴകൾക്കപ്പുറം,ഏഴുകടൽ, വിജയ്‌യുടെ മകന്റെ സി​ഗ്മ..ഈയാഴ്ച കാണാൻ ഒരുപാട്

പപ്പപ്പ റിപ്പോര്‍ട്ടര്‍

അജയ് ദേവ്ഗണിന്റെ 'ദൃശ്യം 3', തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാന അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ', നിവിന്‍ പോളിയുടെ 'ഏഴ് കടല്‍ ഏഴ് മലൈ' തുടങ്ങി ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ നിരവധി ചിത്രങ്ങളാണ് ഈ വാരം തിയേറ്ററുകളില്‍ എത്തുന്നത്. ബിഗ് ബജറ്റ് ത്രില്ലറുകള്‍ മുതല്‍ ആക്ഷന്‍, ഡ്രാമ വിഭാഗങ്ങളിലുള്ള ചിത്രങ്ങള്‍വരെ പ്രേക്ഷകരെ തേടിയെത്തുന്നു.

ദൃശ്യം: ദ കണ്‍ക്ലൂഷന്‍ (ഹിന്ദി)

അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസിയുടെ അവസാന ഭാഗം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തുന്നു. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്‌ളാവത്, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. റെക്കോഡ് അഡ്വാന്‍സ് ബുക്കിങ് ആണ് അവസാന മണിക്കൂറുകളില്‍ ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

'ഇഴകൾക്കപ്പുറം' എന്ന ചിത്രത്തിൽ ദിനേശ് പണിക്കർ

ഇഴകൾക്കപ്പുറം(മലയാളം)

വേണു നായർ രചനയും സംവിധാനവും നിർവ്വഹിച്ച 'ഇഴകൾക്കപ്പുറം' ഗാന്ധിജയന്തി ദിനത്തിൽ റിലീസാകുന്നു. ഗാന്ധിയൻ ആദർശങ്ങളെ ജീവവായുവായി കാണുന്ന ഡോ.ആനന്ദ് ശിവന്റെയും, ഗാന്ധിജിയുടെ ജീവിതത്തോടും നിലപാടുകളോടുമുള്ള കടുത്ത ചോദ്യങ്ങളുമായി രംഗത്തുവരുന്ന മകളും ഡോക്യുമെൻ്ററി സംവിധായികയുമായ കാർത്തിയുടെയും വൈകാരികവും ആശയപരവുമായ പോരാട്ടമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒപ്പം ആനന്ദിൻ്റെ കൂടെയുള്ള വിശ്വസ്തൻ ജഗദീഷിൻ്റെ നിശ്ശബ്‌ദ മാറ്റങ്ങളിലൂടെയും കഥ സഞ്ചരിക്കുന്നു. ദിനേശ് പണിക്കർ ഡോ. ആനന്ദ് ശിവനാകുമ്പോൾ കാർത്തിയാകുന്നത് ഗൗതമിയും ജഗദീഷാകുന്നത് വഞ്ചിയൂർ പ്രവീൺകുമാറുമാണ്.എക്സി. പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം- പുഷ്പൻ ദിവാകരൻ, എഡിറ്റിങ്- പ്രദീപ് ചന്ദ്രൻ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ-ബി.ജയചന്ദ്രൻ.

'സിഗ്മ' പോസ്റ്റർ

സിഗ്മ (തമിഴ്)

സന്ദീപ് കിഷന്‍ നായകനാകുന്ന ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ഒക്ടോബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫറിയ അബ്ദുള്ള, സമ്പത്ത് രാജ്, രാജു സുന്ദരം തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

'ബത്ത' പോസ്റ്റർ

ബത്ത (തമിഴ്)

വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി ബാലാജി ധരണിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലെത്തി. ലിജോമോള്‍ ജോസ്, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു ഗോവിന്ദന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

'ഏഴ് കടല്‍ ഏഴ് മലൈ' പോസ്റ്റർ

ഏഴ് കടല്‍ ഏഴ് മലൈ (തമിഴ്)

നിവിന്‍ പോളി, സൂരി, അഞ്ജലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനത്തിനെത്തി. 8000 വര്‍ഷമായി ജീവിക്കുന്ന അമരനായ വ്യക്തിയുടെ കഥ പറയുന്ന ചിത്രം ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

'അന്‍പില്‍ അവന്‍' ടൈറ്റിൽ പോസ്റ്റർ

അന്‍പില്‍ അവന്‍ (തമിഴ്)

അശോക് സെല്‍വന്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ ഒന്നിക്കുന്ന പ്രണയചിത്രം ഒക്ടോബര്‍ രണ്ടിനാണ് തിയറ്ററുകളില്‍ എത്തുന്നത്. ആര്‍. കാര്‍ത്തികേയനാണ് ചിത്രത്തിന്റെ സംവിധായകന്‍.

'പ്രേം കീടാണു' പോസ്റ്റർ

പ്രേം കീടാണു (ഹിന്ദി)

വീര്‍ പഹാരിയ, അപര്‍ശക്തി ഖുറാന എന്നിവര്‍ അണിനിരക്കുന്ന ക്യാമ്പസ് കോമഡി ചിത്രം ഒക്ടോബര്‍ രണ്ടിനു തിയറ്ററുകളിലെത്തുന്നു. അപൂര്‍വ് സിങ് കാര്‍ക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ മെ​ഗാഹിറ്റായി മാറിയ പ്രേമലുവിന്റെ റീമേക്കാണിത്.

'ദ് സാഗ ഓഫ് രാഷ്ട്രീയ റൈഫിള്‍സ്'പോസ്റ്റർ

ദ് സാഗ ഓഫ് രാഷ്ട്രീയ റൈഫിള്‍സ് (ഹിന്ദി)

അക്ഷയ് ഒബ്റോയ്,അഭിമന്യു സിങ്, ഉര്‍വശി റൗട്ടേല,ജീവ, രാഹുല്‍ ദേവ് എന്നിവര്‍ അണിനിരക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു.

ഇതുകൂടാതെ ടോം ക്രൂയിസ് നായകനാകുന്ന 'ഡിഗ്ഗര്‍' എന്ന ഹോളിവുഡ് ചിത്രവും ഒക്ടോബര്‍ രണ്ടിന് ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.