'മോഹിനിയാട്ടം' പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

'ഭരതനാട്യ'ത്തിന്റെ രണ്ടാംഭാ​ഗമായി 'മോഹിനിയാട്ടം'; സൈജുകുറുപ്പ് സിനിമയ്ക്ക് തുടക്കം

പപ്പപ്പ റിപ്പോര്‍ട്ടര്‍

'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മോഹിനിയാട്ടം' എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂർ ധർമ്മടത്ത് ആരംഭിച്ചു. 'ഭരതനാട്യം' എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

'ഭരതനാട്യ'ത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ, മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോയ 'ഭരതനാട്യം' ഒടിടിയിൽ വൻഹിറ്റായി മാറിയിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ രണ്ടാംഭാ​ഗത്തിനുള്ള ആലോചനകൾക്ക് തുടക്കമായത്.

'മോഹിനിയാട്ടം' പോസ്റ്റർ

സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ബബുലു അജു നിർവ്വഹിക്കുന്നു. കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്.

'ഭരതനാട്യം' പോസ്റ്റർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ.എം,എഡിറ്റിങ്-ഷഫീഖ്, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, കല-ദിൽജിത് എം ദാസ്,മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ് രാജൻ, പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിങ്-വിപിൻ നായർ,മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ-ജോബി,വിവേക്. പിആർഒ- എ.എസ് ദിനേശ്.