'എൽ-365' ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്
Malayalam

മോഹൻലാൽ വീണ്ടും കാക്കിയിൽ; ആകാംക്ഷയുണർത്തി എൽ-365

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹൻലാൽ വർഷങ്ങൾക്കുശേഷം പോലീസ് വേഷത്തിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന സിനിമയിലാണ് ലാലിനെ വീണ്ടും കാക്കിയണിഞ്ഞ് കാണാനാകുക. എൽ-365 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽപോസ്റ്റർ റിലീസായി. വാഷ്ബേസിനരികെ ഊരിയിട്ട കാക്കിക്കുപ്പായമാണ് ഇതിലെ പ്രധാന ആകർഷണം.

രതീഷ് രവി,ആഷിഖ് ഉസ്മാൻ,മോ​ഹൻലാൽ,ഡാൻ ഓസ്റ്റിൻ തോമസ്

'അഞ്ചാംപാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 'തല്ലുമാല','വിജയ് സൂപ്പറും പൗർണമിയും' തുടങ്ങിയ സിനിമകളിലൂടെ നടനായും ഡാൻ ശ്രദ്ധനേടിയിരുന്നു. രതീഷ് രവിയാണ് കഥയും തിരക്കഥയും സംഭാഷണവും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഈ വർഷം ചിത്രീകരണം ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവിടുമെന്ന് നിർമാതാവ് ആഷിഖ് ഉസ്മാൻ 'പപ്പപ്പ ഡോട് കോമി'നോട് പറഞ്ഞു.