കൊച്ചി: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ. ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.
പത്തുവർഷത്തോളമായി ശാന്തകുമാരി ചികിത്സയിലായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. എളമക്കരയിലെ വസതിയിലേക്ക് ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ അനുശോചനമറിയിക്കാൻ എത്തിക്കൊണ്ടിരിക്കുന്നു. ശാന്തകുമാരിയുടെ 89ാം പിറന്നാൾ മോഹൻലാലിന്റെ നേതൃത്വത്തിൽ എളമക്കരയിലെ വീട്ടിൽ ആഘോഷിച്ചിരുന്നു. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. വിശ്വശാന്തി ഫൗണ്ടേഷന് എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേരുകൾ ചേർത്താണ്.