മോഹൻലാലും മകൾ വിസ്മയയും ഫോട്ടോ-ഫേസ്ബുക്ക്
Malayalam

'ഒരു അച്ഛന്റെ ഹൃദയത്തിന് ഇതിലും കൂടുതല്‍ എന്താണ് ചോദിക്കാനാകുക'

പപ്പപ്പ റിപ്പോര്‍ട്ടര്‍

മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ വൈകാരികമായ കുറപ്പുമായി നടന്‍ മോഹന്‍ലാല്‍. വിസ്മയയ്ക്കും ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറുന്ന ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

'ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതല്‍ എന്താണ് ചോദിക്കാനാകുക! വിസ്മയ സിനിമയാത്ര 'തുടക്ക'ത്തിലൂടെ ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവള്‍ക്ക് നല്‍കുന്ന സ്‌നേഹവും ഞാന്‍ എപ്പോഴും നെഞ്ചിലേറ്റുന്ന അനുഗ്രഹമാണ്. ചെറുപ്പം മുതലേ എനിക്ക് ഏറെ പ്രിയപ്പെട്ട ആശിഷ് ജോ ആന്റണി അവളോടൊപ്പം ഈ മനോഹരമായ യാത്ര പങ്കിടുന്നത് കാണുന്നതില്‍ വലിയ സന്തോഷമുണ്ട്. ഇരുവരെയും ഇത്രയധികം സ്‌നേഹത്തോടെ സ്വീകരിച്ചതിന് എല്ലാവര്‍ക്കും നന്ദി'-മോഹന്‍ലാല്‍ കുറിച്ചു.

'തുടക്കം' പോസ്റ്റർ

ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'തുടക്കം' ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്. വിസ്മയയുടെയും ആശിഷിന്റെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍നിന്നു ലഭിക്കുന്നത്.