'മിനി ആന്റ് കൂപ്പർ' ടൈറ്റിൽ പോസ്റ്ററിൽ ധ്യാൻ ശ്രീനിവാസൻ അറേഞ്ച്ഡ്
Malayalam

'മിനി കൂപ്പറു'മായി ധ്യാൻ ശ്രീനിവാസൻ ഇം​ഗ്ലണ്ടിലേക്ക്

പപ്പപ്പ ഡസ്‌ക്‌

'മെയ്ഡ് ഇൻ കാരവാൻ' എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി ആന്റ് കൂപ്പർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'ശാന്തമീ രാത്രിയിൽ' എന്ന ചിത്രത്തിന് ശേഷം അവ മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് ആണ് ചിത്രം നിർമിക്കുന്നത്.

ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം. മിസ്റ്റർ ബീൻ കോമഡി സീരീസിലൂടെ ആഗോള ശ്രദ്ധ നേടിയ മിനി കൂപ്പർ കാറും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ കിടിലൻ മൈക്കോവറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

'മിനി ആന്റ് കൂപ്പർ' ടൈറ്റിൽ പോസ്റ്റർ

അലിസ്റ്റൈർ ജോർജ്‌ ജോൺ, ശാന്ത നീറ്റോ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ തുടങ്ങും. ഷിജു എം. ഭാസ്കർ ആണ് ചായഗ്രഹകൻ. പ്രോജക്ട് ഡിസൈനർ - അനുകുട്ടൻ ഏറ്റുമാനൂർ,പിആർഒ- ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.