'കളങ്കാവൽ' സക്സസ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

കളം നിറഞ്ഞ് 'കളങ്കാവൽ',ആദ്യദിന ​ഗ്രോസ് കളക്ഷൻ 15.7 കോടി രൂപ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തിയേറ്ററുകളെ ഇളക്കിമറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കളങ്കാവല്‍. ആദ്യദിനം ചിത്രം ആ​ഗോളവ്യാപകമായി നേടിയത് 15.7 കോടി രൂപയുടെ ​ഗ്രോസ് കളക്ഷനാണ്. മമ്മൂട്ടി കമ്പനി തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ആന്റി ഹീറോ പരിവേഷത്തെ ആരാധകര്‍ ആഘോഷമാക്കുന്ന കാഴ്ചയാണ് നഗരങ്ങളിലെയും നാട്ടുമ്പറത്തെയും തിയേറ്ററുകളില്‍ കാണാനാകുന്നത്. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ കളങ്കാവല്‍ ഞായറാഴ്ചത്തെ കളക്ഷനോടെ 25 കോടി കടക്കുമെന്നാണ് ആകുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ഷോ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മെട്രോ നഗരങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ടായി. മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷനായ 3.2 കോടി രൂപയെ മറികടന്നിരിക്കുകയാണ് കളങ്കാവല്‍. സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എസ്‌ഐ ജയകൃഷ്ണനായി വിനായകനും എത്തുന്നു. രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച 'കളങ്കാവൽ', മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.