'തുടക്കം' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'വിസ്മയലോകത്തേക്ക് സ്വാ​ഗതം': രാജാവിന്റെ മകളുടെ 'തുടക്ക'ത്തിന് ആശംസകളുമായി താരലോകം

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിലെ രാജാവിന്റെ മകള്‍ വെള്ളിത്തിരയുടെ മായാലോകത്തേക്ക് ചുവടുവെക്കുമ്പോള്‍ കൈയടികളോടെ വരവേല്‍ക്കുകയാണ് സിനിമാലോകം. വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന 'തുടക്കം' എന്ന ചിത്രത്തിന് ആശംസനേർന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുൽഖർ സൽമാനും കല്യാണി പ്രിയദര്‍ശനുമുൾപ്പെടെയുള്ളവർ കുറിപ്പുകൾ പങ്കിട്ടു.

ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ സോഷ്യൽമീഡിയ പേജുകളിലൂടെ പങ്കുവെച്ചാണ് മമ്മൂട്ടി വിസ്മയയുടെ അഭിനയരംഗത്തേക്കുള്ള വരവിനെ ആശംസകള്‍ കൊണ്ടു മൂടിയത്. ബാല്യകാലം മുതല്‍ ഒന്നിച്ചു വളര്‍ന്ന പ്രിയ കൂട്ടുകാരി ബിഗ് സ്‌ക്രീനില്‍ വിസ്മയം തീര്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് കല്യാണി പ്രിയദര്‍ശനും വൈകാരികമായി കുറിച്ചു. സിനിമയുടെ വിസ്മയലോകത്തേക്ക് സ്വാ​ഗതമെന്നാണ് വിസ്മയയ്ക്ക് ആശംസനേർന്ന് ദുൽഖർ എഴുതിയത്. കുഞ്ഞുന്നാളിൽ ഒക്കത്തേറ്റി നടന്ന കുട്ടി സിനിമയിലെത്തുന്നതിന്റെ സന്തോഷമാണ് പ്രിയദർശൻ പങ്കുവെച്ചത്.

'തുടക്കം' പോസ്റ്റർ

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ആക്ഷന്‍ ഡ്രാമയ്ക്ക് വന്‍ വരവേല്പാണ് ആരാധകരും ചലച്ചിത്രലോകവും നല്‍കുന്നത്.