മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിന്റെ 'അ​ഗോറ' വേദിയിൽ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

'ഇനി ഞാൻ ഡാൻസ് ചെയ്താലും എഐ ആണെന്ന് പറയും': ചിരിയും ചിന്തയുമായി മമ്മൂട്ടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിനിമകളില്‍ നൃത്തം ചെയ്യാന്‍ തനിക്ക് വലിയ വൈദഗ്ധ്യമില്ലെന്ന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള നടനാണ് മമ്മൂട്ടി. നൃത്തച്ചുവടുകളുടെ പേരില്‍ മിമിക്രി കലാകാരന്മാര്‍ പോലും അദ്ദേഹത്തെ രസകരമായി അനുകരിക്കാറുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് പരിമിതികളുണ്ടെന്ന് മമ്മൂട്ടി തന്നെ നിരവധി തവണ സമ്മതിച്ചിട്ടുമുണ്ട്.

എങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സിനിമയില്‍ നൃത്തം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ എഐ ആരോപണങ്ങള്‍ ഭയന്ന് ആ തീരുമാനം ഉപേക്ഷിച്ചുവെന്നും മമ്മൂട്ടി അടുത്തിടെ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ അ​ഗോറ 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം രസകരമായ കാര്യം പങ്കുവെച്ചത്.

മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിന്റെ 'അ​ഗോറ' വേദിയിൽ

സങ്കല്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ താന്‍ നൃത്തം ചെയ്യുന്ന എഐ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അതിനാല്‍ ശരിക്കും സിനിമയില്‍ ചുവടുവെച്ചാല്‍ പോലും, പ്രേക്ഷകര്‍ അത് എഐ നിര്‍മിതമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്ന തമാശരൂപേണയുള്ള ആശങ്കയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. താരത്തിന്റെ വാക്കുകള്‍ വേദിയിലുണ്ടായിരുന്നവരില്‍ വലിയ ചിരി പടര്‍ത്തുകയും ചെയ്തു.

മമ്മൂട്ടി ഏഷ്യാനെറ്റ് ന്യൂസിന്റെ 'അ​ഗോറ' വേദിയിൽ

ഫലിതരൂപേണയാണ് പറഞ്ഞതെങ്കിലും, നിര്‍മിത ബുദ്ധിയുടെ ദുരുപയോഗത്തെക്കുറിച്ച് ഗൗരവമായൊരു മുന്നറിയിപ്പ് നല്കുക കൂടിയായിരുന്നു മമ്മൂട്ടി. കേവലം ചിരിയുണ്ടാക്കാന്‍ മാത്രമുള്ള ഉപകരണമായി സാങ്കേതികവിദ്യയെ കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. വളര്‍ന്നുവരുന്ന എഐ സാധ്യതകള്‍ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മമ്മൂട്ടി മുന്നറിയിപ്പ് നല്‍കി. ഏകാധിപതികളോ, സാമ്രാജ്യത്വ പ്രവണതയുള്ളവരുടെയോ കൈയില്‍ ഈ സാങ്കേതികവിദ്യ എത്തുമ്പോഴാണ് അപകടസാധ്യത വര്‍ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.