മധു സി നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കംകുറിക്കുന്ന ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും ഫോട്ടോ-അറേഞ്ച്ഡ്
Malayalam

മധു സി നാരായണൻ - നസ്‌ലിൻ ചിത്രം ആരംഭിച്ചു;താരനിരയിൽ സൗബിനും ബേബിജീനും

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. യുവതാരം നസ്‌ലിൻ നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡോ.അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.അനന്തുവും സൈലൻ്റ് കാറ്റ് ഫിലിംസും ചേർന്നാണ്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലായ് അവസാന വാരമാണ് നടന്നത്.

ചിത്രത്തിൽ നസ്‌ലിനൊപ്പം സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.

മധു സി നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ദിലീഷ് പോത്തൻ ആദ്യ ക്ലാപ്പ് നല്കുന്നു

ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രം 'അതിരടി'ക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോ.അനന്തു പ്രൊഡക്ഷൻസ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പാക്കർ ഒരുക്കുന്ന '40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി' എന്നിവയാണ് ഡോ.അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.

സംവിധായകൻ മധു സി നാരായണൻ,നിർമാതാവ് ഡോ.അനന്തു തുടങ്ങിയവർ പുതിയ ചിത്രത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ

ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി നാരായണനൊപ്പം, മികച്ച ജനപ്രീതി നേടി മുന്നേറുന്ന നസ്‌ലിൻ ഒന്നിക്കുമ്പോൾ, മനോഹരമായ ഒരു ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് പ്രേക്ഷകർ. പിആർഒ ആന്റ് മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.