ലെന നാസ സ്പേസ് സെന്ററിൽ ഫോട്ടോ-ലെന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്
Malayalam

നാ​സയിൽ ലെ​ന; ആകാശത്തോളം ഉയരെ അഭിമാനമെന്ന് താരം

പപ്പപ്പ ഡസ്‌ക്‌

അമേരിക്കയിലെ നാ​സ സ്പേ​സ് സെന്‍റ​റി​ലെ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയനടി ലെന. നാസയിലേത് മനോഹരമായ അനുഭവമായിരുന്നുവെന്ന് ചിത്രങ്ങൾ പങ്കുവച്ച് ലെന കുറിച്ചു. ലെ​ന​യു​ടെ ഭ​ർ​ത്താ​വും മ​ല​യാ​ളി​യു​മാ​യ പ്ര​ശാ​ന്ത്‌ ബാ​ല​കൃ​ഷ്ണ​ൻ​ നാ​യ​ർ ആ​ക്സിയം 4 ദൗ​ത്യ​ത്തിന്‍റെ ബാ​ക്ക്അ​പ്‌ പൈ​ല​റ്റ്‌ ആ​യി​രു​ന്നു. പ്രതികൂല സാഹചര്യമുണ്ടായാൽ ശുഭാംശു ശുക്ലയ്ക്കു പകരക്കാരനായി പ്രശാന്ത് ആയിരുന്നു ബഹിരാകാശസഞ്ചാരിയാകേണ്ടിയിരുന്നത്.

ലെന നാസ സ്പേസ് സെന്ററിൽ

ശുഭാംശുവിനുള്ള പരിശീലനങ്ങൾ പ്രശാന്തിനും ലഭിച്ചിരുന്നു. പത്തുമാസമായി പ്രശാന്ത് നാസയിലും സ്പേസ് എക്സിലും പരിശീലനത്തിലായിരുന്നു. ആക്സിയം-4 സംഘാംഗങ്ങൾ പറന്നുയരുന്നതുവരെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ പ്രശാന്ത് ഉണ്ടായിരുന്നു.

കെ​ന്ന​ഡി സ്പേസ് സെന്‍റ​റി​ൽ​നി​ന്ന്‌ പ്ര​ശാ​ന്ത്‌ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ലെ​ന സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. വീഡിയോയിൽ സ്പേസ് സെന്‍ററിലെ അനുഭവങ്ങൾ പ്രശാന്ത് പറഞ്ഞിരുന്നു. പ്ര​ശാ​ന്തി​നൊ​പ്പം ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടാ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ലെ​ന പറഞ്ഞു. പ്രിയതാരത്തിന്‍റെ ചിത്രത്തിനു നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. ആരാധകരും ചിത്രങ്ങൾ ഏറ്റെടുത്തു.