കൊച്ചി ചുള്ളിക്കലിലെ ഡോൾബി സിനിമ തിയേറ്ററിന്റെ ഉൾഭാ​ഗം ഫോട്ടോ-അറേഞ്ച്ഡ്
Malayalam

കേരളത്തിലെ ആദ്യത്തെ ഡോൾബി സിനിമ തിയേറ്റർ കൊച്ചിയിൽ പ്രദർശനം തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയേറ്ററായ ഇവിഎം സിനിമാസിൽ പ്രദർശനം തുടങ്ങി. ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെയാണ് ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയേറ്ററായ ഇവിഎം സിനിമാസ് പൊതുജനങ്ങൾക്കായി തുറന്നത്.

കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട തിയേറ്റർ സമുച്ചയത്തിൽ 450 സീറ്റുള്ള ഡോൾബി സിനിമാസും 150 സീറ്റുളള ഡോൾബി തിയേറ്ററുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യകാലത്ത് 'കൊച്ചി സൂയി' എന്ന പോരിൽ അറിയപ്പെട്ടിരുന്ന തിയേറ്റർ പ്രമുഖ തിയേറ്റർ ഗ്രൂപ്പായ ഇവിഎം സിനിമാസ് ഏറ്റെടുക്കുകയായിരുന്നു.

കൊച്ചി ചുള്ളിക്കലിലെ ഡോൾബി സിനിമ തിയേറ്ററിന്റെ ഉൾഭാ​ഗം

വൻ മുതൽ മുടക്കോടെ ഇവിഎം സിനിമാസിന് വേണ്ടി ഡോൾബി ലബോറട്ടറീസ് അത്യന്താധുനിക ദൃശ്യ-ശ്രാവ്യസങ്കേതിക വിദ്യകളിലൂടെ പ്രേക്ഷകന് പുത്തൻ ദൃശ്യാനുഭൂതി സമ്മാനിക്കുകയാണ് തിയേറ്ററിൽ. ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ തിയേറ്റർ വലിയ ആവേശത്തോടെയാണ് കൊച്ചിയിലെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചി ചുള്ളിക്കലിലെ ഡോൾബി സിനിമ തിയേറ്റർ

ചുവരുകൾ മുതൽ സീലിങ് വരെ വ്യാപിച്ചുകിടക്കുന്ന സ്ക്രീൻ, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവ ഡോൾബി സിനിമ സ്ക്രീനിന്റെ പ്രത്യേകതയാണ്. ടിക്കറ്റുകൾ ബുക്ക്‌മൈഷോ വഴി ലഭ്യമാകും. വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഷോകളും ഉണ്ടായിരിക്കും.