കീര്‍ത്തി സുരേഷും ആന്റണി തട്ടിലും ബാല്യകാല സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി. പ്രണയം പിന്നീട് വിവാഹത്തിലേക്കു വഴിമാറി. 2024 ഡിസംബര്‍ 12ന് ഇരുവരും വിവാഹിതരായി. ദമ്പതിമാര്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചത് ഹൃദയസ്പര്‍ശിയായ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ്. ഗോവയില്‍ നടന്ന ഹിന്ദു, ക്രിസ്ത്യന്‍ വിവാഹ ചടങ്ങുകളില്‍ നിന്നുള്ള അവിസ്മരണീയ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയാണ് കീര്‍ത്തി പങ്കിട്ടത്.
നൃത്തം, ഹുല-ഹൂപ്പിങ് തുടങ്ങിയ രസകരമായ നിമിഷങ്ങളിലൂടെ കീർത്തിയും ആന്റണിയും വിവാഹദിനം ആഘോഷിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. ആന്റണി കീര്‍ത്തിയുടെ കഴുത്തില്‍ മാല ചാര്‍ത്തുന്നതും മറ്റൊന്നില്‍ അദ്ദേഹം മുട്ടുകുത്തിനിന്ന് സ്‌നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിനുശേഷം, കീര്‍ത്തി തമാശയായി അച്ഛന്‍ പറയുമ്പോള്‍, നിങ്ങള്‍ക്ക് വധുവിനെ ചുംബിക്കാം എന്നാണ് പറയുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു.
ഹിന്ദു ആചാരപ്രകാരം വിവാഹിതരായ കീര്‍ത്തി-മാര്‍ട്ടിന്‍ ജോഡികളുടെ നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്റണി താലി കെട്ടുമ്പോള്‍ കീര്‍ത്തി പുഞ്ചിരിക്കുന്നതും ചടങ്ങുകള്‍ക്കിടെ കണ്ണുനീര്‍ തുടയ്ക്കുന്നതും പിന്നീട് ആന്റണിയുടെ കണ്ണുനീര്‍ തുടയ്ക്കുന്നതുമുൾപ്പെടെയുള്ള ആര്‍ദ്രനിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വീഡിയോ.
കീര്‍ത്തിയും ആന്റണിയും സിനിമയില്‍ എത്തുന്നതിന് വളരെ മുമ്പുതന്നെ പ്രണയത്തിലായിരുന്നു. 15 വര്‍ഷത്തെ പ്രണയത്തിനുശേഷം ഗോവയില്‍ വച്ച് അവര്‍ വിവാഹിതരായി. തമിഴില്‍ കന്നിവേദി, മലയാളത്തില്‍ തോട്ടം തുടങ്ങിയവയാണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.