'ലോക:'യുടെ പോസ്റ്ററിൽ കല്യാണി പ്രിയദർശൻ അറേഞ്ച്ഡ്
Malayalam

ആലിയാഭട്ടിനെയും മറികടന്ന് കല്യാണി; നായികാചിത്രങ്ങളുടെ കളക്ഷനിൽ 'ലോക:'നാലാമത്

പപ്പപ്പ ഡസ്‌ക്‌

ദുല്‍ഖര്‍ സല്‍മാന്‍ നിർമിച്ച് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ 'ലോക: ചാപ്റ്റർ1 ചന്ദ്ര' ഇന്ത്യന്‍ സിനിമയില്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തരംഗമായി മുന്നേറുന്നു. മലയാളത്തില്‍ നായിക കേന്ദ്രകഥാപാത്രമായി, ആദ്യമായി 100 കോടി കടന്ന ചിത്രമായി 'ലോക:'. നായിക പ്രധാനകഥാപാത്രമാകുന്ന ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായും 'ലോക:' ചരിത്രം സൃഷ്ടിച്ചു. തകര്‍ക്കപ്പെടാന്‍ പ്രയാസമേറിയ റെക്കോഡ് എന്നാണ് ചലച്ചിത്രലോകം 'ലോക:'യുടെ വിജയത്തെ വിലയിരുത്തുന്നത്.

ബോളിവുഡ് സൂപ്പര്‍ നായിക ആലിയ ഭട്ട് സൃഷ്ടിച്ച റെക്കോര്‍ഡും മറികടന്ന് ചിത്രം മുന്നേറുകയാണ്. 2018ല്‍ ആണ് ആലിയയുടെ 'റാസി' റിലീസ് ആകുന്നത്. ഹരീന്ദര്‍ സിങ് സിക്കയുടെ 'കോളിങ് സെഹ്‌മത്ത്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് 'റാസി' ഒരുക്കിയത്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ 123.74 കോടി രൂപ നേടി. ആലിയ ഭട്ടിനെ കൂടാതെ, വിക്കി കൗശല്‍, സോണി റസ്ദാന്‍, രജിത് കപുര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ ചിത്രം കൂടിയായിരുന്നു 'റാസി. ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ആലിയ ബോളിവുഡ് സൂപ്പര്‍ നായികയായി മാറിയത്.

സാക്‌നില്‍ക്കിന്റെ കണക്കനുസരിച്ച്, 21 ദിവസങ്ങള്‍ക്ക് ശേഷം, 'ലോക:'126.90 കോടി രൂപ നേടി. അതില്‍ 50 കോടി രൂപ മലയാളവിപണിയില്‍ നിന്നാണ്. ഹിന്ദിയില്‍ ലോക കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും അതിന്റെ ഉള്ളടക്കവും ആവിഷ്‌കാരത്തിലെ പുതുമയും കൊണ്ട് ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.

അഞ്ച് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യ ഭാഗമാണ് 'ലോക:' ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തില്‍ എത്തിയ ടോവിനോ തോമസ് രണ്ടാംഭാ​ഗത്തിൽ നായകനാകുമെന്നാണ് വിവരം.