'കല്യാൺ ഭവ' പരസ്യചിത്രത്തിൽ ശ്രീലീല സ്ക്രീൻ​ഗ്രാബ്
Malayalam

വിവാഹ ആശംസയ്ക്ക് ഇനി 'കല്യാൺ ഭവ'; പരസ്യചിത്രത്തിൽ ബച്ചനും കല്യാണിയും ശ്രീലീലയും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യൻ വിവാഹങ്ങളിലെ പരമ്പരാഗത ആശംസകൾക്ക് പുതിയൊരു അർഥം നൽകുന്ന ബ്രാൻഡ് ക്യാംപെയ്നുമായി കല്യാൺ ജൂവലേഴ്സ്. 'കല്യാൺ ഭവ' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ക്യാംപെയ്ൻ വിവാഹത്തിലൂടെ ഒന്നുചേരുന്ന രണ്ട് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ സന്തോഷവും ഐശ്വര്യവും നേരുന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. 'നിങ്ങൾക്കെല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ' എന്ന അർഥം വരുന്ന 'കല്യാൺ ഭവ:' എന്ന ആശംസയിലൂടെ ബ്രാൻഡിന്റെ പേരും പരമ്പരാഗത മംഗളാശംസയും മനോഹരമായി കൂട്ടിയിണക്കുകയാണ് കല്യാൺ ജൂവലേഴ്‌സ്.

പരമ്പരാഗതമായി വിവാഹവേളകളിൽ വധുവിനെ അനുഗ്രഹിക്കാൻ 'സൗഭാഗ്യവതി ഭവ', വരനെ അനുഗ്രഹിക്കാൻ 'ആയുഷ്മാൻ ഭവ' തുടങ്ങിയ ആശംസകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ വിവാഹം എന്നത് രണ്ട് വ്യക്തികളുടെ മാത്രം കൂടിച്ചേരലല്ലെന്നും രണ്ട് കുടുംബങ്ങളും അവയുടെ മൂല്യങ്ങളും സ്വപ്നങ്ങളും ഒരുമിക്കുന്ന പുതിയ തുടക്കമാണെന്നുമുള്ള ചിന്തയാണ് പുതിയ ക്യാംപെയ്‌നിന്റെ അടിസ്ഥാനം. ഈ സാഹചര്യത്തിലാണ് വധൂവരന്മാരിൽ മാത്രം ഒതുങ്ങാതെ വിവാഹത്തിലൂടെ ബന്ധുക്കളായിത്തീരുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ആശംസയായി 'കല്യാൺ ഭവ' അവതരിപ്പിക്കുന്നത്.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ കല്യാണി പ്രിയദർശൻ

കല്യാൺ ജൂവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർ അമിതാഭ് ബച്ചനൊപ്പം ശ്രീലീലയും കല്യാണി പ്രിയദർശനും അഭിനയിക്കുന്ന 105 സെക്കന്റ് ദൈർഘ്യമുള്ള പരസ്യചിത്രമാണ് ക്യാംപെയ്‌നിന്റെ പ്രധാന ആകർഷണം. മലയാളത്തിൽ ബച്ചനൊപ്പം കല്യാണിയും ​​ഹിന്ദിയിൽ ശ്രീലീലയും പ്രത്യക്ഷപ്പെടുന്നു.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ അമിതാഭ് ബച്ചൻ

'സർവം മായ' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ സത്യനാണ് പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ നിന്ന്

വനത്തിനുള്ളിലെ, സസ്യലതാദികൾ നിറഞ്ഞ പുരാതന അവശിഷ്ടങ്ങൾക്കിടയിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് പരസ്യചിത്രത്തിന്റെ കഥ വികസിക്കുന്നത്. അവിടെ ഒരു പെൺകുട്ടി നിഗൂഢതകളുള്ള ഒരു സ്വർണവള കണ്ടെത്തുന്നു. ക്ഷേത്രമണിയുടെ ശബ്ദത്തിനൊപ്പം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന അതീന്ദ്രിയ സ്വഭാവമുള്ള കഥാപാത്രം അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. വളയിലൂടെ നോക്കാൻ പെൺകുട്ടിയോട് നിർദേശിക്കുന്ന അദ്ദേഹം അവളുടെ ഭാവിയിലെ വിവാഹദിനത്തിന്റെ മാന്ത്രിക കാഴ്ചകളിലേക്ക് അവളെ നയിക്കുന്നു.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ നിന്ന്

പ്രിയപ്പെട്ടവരും ബന്ധുക്കളും ഒത്തുചേരുന്ന വിവാഹാഘോഷവും സംഗീതവും നൃത്തവുമെല്ലാം ആ കാഴ്ചകളിൽ നിറയുന്നു. ആഘോഷം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ വീണ്ടും ക്ഷേത്രമണി മുഴങ്ങുകയും അമിതാഭ് ബച്ചന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ട് പെൺകുട്ടിയെ അനുഗ്രഹിക്കുകയും ചെയ്യുന്നു. 'കല്യാൺ ഭവ' എന്ന കൂട്ടായ ആശംസയോടെയാണ് സംഗീതവും പരസ്യചിത്രവും അവസാനിക്കുന്നത്.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ നിന്ന്

പ്രകൃതി, ഫാന്റസി, നിഗൂഢത എന്നിവ സമന്വയിപ്പിച്ചാണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്. സാധാരണ വിവാഹപരസ്യങ്ങളിൽനിന്ന് വ്യത്യസ്തമായ ദൃശ്യലോകം സൃഷ്ടിക്കാനും ഇതിലൂടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹം ആഘോഷം മാത്രമല്ല, ഹൃദയത്തിൽനിന്നുള്ള അനുഗ്രഹങ്ങളുടെയും പുതിയ ബന്ധങ്ങളുടെയും തുടക്കമാണെന്ന് കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ ശ്രീലീല

കല്യാൺ ജൂവലേഴ്‌സിന്റെ മുഹൂർത്ത് (Muhurat) ആഭരണശേഖരത്തിലൂടെ ഇന്ത്യൻ വിവാഹാഘോഷങ്ങളുടെ ഭാഗമാകാൻ ബ്രാൻഡിന് കഴിഞ്ഞിട്ടുണ്ടെന്നും 'കല്യാൺ ഭവ'യിലൂടെ ആ ആശയത്തെ കൂടുതൽ വിശാലമായ തലത്തിലേക്ക് ഉയർത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിലൂടെ രൂപപ്പെടുന്ന ഓരോ ബന്ധത്തിനും സന്തോഷവും ഐശ്വര്യവും നേരുന്ന ആശംസയായി ഇത് മാറുമെന്നും രമേഷ് കല്യാണരാമൻ കൂട്ടിച്ചേർത്തു.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ കല്യാണി പ്രിയദർശൻ

പരസ്യചിത്രത്തിൽ കല്യാൺ ജൂവലേഴ്‌സിന്റെ സിഗ്നേച്ചർ മുഹൂർത്ത് ബ്രൈഡൽ ജ്വല്ലറി ശേഖരത്തിലെ ആഭരണങ്ങളും അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിദത്ത വജ്രങ്ങളും രത്നങ്ങളും ഉൾപ്പെടുത്തിയ ആഭരണങ്ങൾ പരമ്പരാഗത ഇന്ത്യൻ വിവാഹവേഷത്തിന് സമകാലികമായ ചാരുത നൽകുന്ന രീതിയിലാണ് അണിയിച്ചിരിക്കുന്നത്.

'കല്യാൺ ഭവ' പരസ്യചിത്രത്തിൽ അമിതാഭ് ബച്ചൻ

ഉത്സവ, വിവാഹ സീസണുകൾ ലക്ഷ്യമിട്ട് വിവിധ മാധ്യമങ്ങളിലൂടെയാണ് പുതിയ ക്യാംപെയ്ൻ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിവാഹത്തിലൂടെ ഒന്നുചേരുന്ന ഓരോ വ്യക്തിക്കും കുടുംബത്തിനും ഒരുപോലെ നന്മകൾ നേരുന്ന 'May all that is good be yours' എന്ന ആശയമാണ് 'കല്യാൺ ഭവ'യിലൂടെ കല്യാൺ ജൂവലേഴ്‌സ് മുന്നോട്ടുവയ്ക്കുന്നത്.