'കളങ്കാവൽ' പോസ്റ്ററിൽ മമ്മൂട്ടി അറേഞ്ച്ഡ്
Malayalam

ജിസിസി റിലീസിൽ റെക്കോ‍ഡിട്ട് 'കളങ്കാവൽ', ഇത് ട്രൂത്ത് ​ഗ്ലോബൽ ഫിലിംസ് സമ്മാനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ജിസിസി രാജ്യങ്ങളിലേക്ക് 'കളങ്കാവൽ' എത്തുന്നത് പ്രദർശനശാലകളുടെ എണ്ണത്തിൽ റെക്കോഡ് സൃഷ്ടിച്ചു കൊണ്ടാണ്. ജിസിസിയിലെമ്പാടുമായി 145 ഇടത്താണ് മമ്മൂട്ടി,വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കളങ്കാവൽ റിലീസ് ചെയ്യുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ ​ആ​ഗോള റിലീസ്.

2025-ൽ എമ്പുരാനുശേഷം ജിസിസിയിൽ ഏറ്റവും കൂടുതൽ ഇടങ്ങളിൽ റിലീസ് ചെയ്യുന്ന ചിത്രമായി മാറുകയാണ് കളങ്കാവൽ. സമീപകാലത്ത് പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളെയും ഈ സിനിമ പിന്നിലാക്കി. ഹൃദയപൂർവം,തുടരും(137സെന്ററുകൾ വീതം),വിലായത്ത് ബുദ്ധ (135), കാന്ത(125), ലോക:(109), നരിവേട്ട(100) ജെഎസ്കെ(90), ഡയസ് ഈറെ(85) എന്നീ സിനിമകളെയാണ് കളങ്കാവൽ മറികടന്നത്. യുഎഎ-62,സൗദി അറേബ്യ-35,ഖത്തർ,ഒമാൻ-16 വീതം,ബഹ്റൈൻ-12,കുവൈറ്റ്-4 എന്നിങ്ങനെയാണ് കളങ്കാവൽ ജിസിസി റിലീസ് സെന്ററുകൾ. സമദ് ട്രൂത്തിന്റെ ട്രൂത്ത് ​ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ജിസിസിയിൽ പ്രദർശനത്തിനെത്തിക്കുന്നത്.

'കളങ്കാവൽ' ജിസിസി തിയേറ്റർ ലിസ്റ്റ് പോസ്റ്റർ

ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച 'കളങ്കാവലി'ന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.11 നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി മിനിട്ടുകൾക്കകം ചിത്രം ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡിങ് ആകുകയും ചെയ്തു. ആദ്യദിനം കേരള പ്രീ സെയിൽസ് 1.25 കോടി കടന്നു.കേരളത്തിൽ പ്രീ സെയിലിലൂടെ ഒരുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച 'കളങ്കാവൽ', മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

'കളങ്കാവൽ' പോസ്റ്റർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.