'കടൽമീനുകൾ' ഫസ്റ്റ്ലുക്ക് പ്രകാശനവേദിയിൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഫിസാറ്റിലെ 'ഭരതം' വേദിയിൽ 'കടൽമീനുകൾ' ഫസ്റ്റ്ലുക്ക് പ്രകാശനം

പപ്പപ്പ റിപ്പോര്‍ട്ടര്‍

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന 'കടൽമീനുകൾ' സിനിമയുടെ ട്രെയിലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളേജിൽ നടന്നു. ഫിസാറ്റ് ചെയർമാൻ പി.ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു. നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത,കലയുടെ സാംസ്ക്കാരികപൈതൃകം വിളിച്ചറിയിച്ച, ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് 'ഭരതം2026' ൽ വച്ചായിരുന്നു പ്രകാശനം.

നാലായിരത്തിലേറെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അദ്ധ്യാപകരുമുൾപ്പെടെ പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കിനടന്ന ചടങ്ങിൽ കടൽമീനുകളുടെ സംവിധായകനും സംഗീത സംവിധായകനുമായ അജിത്‌ സുകുമാരൻ, തിരക്കഥാകൃത്തും കടൽമീനുകളിലെ അഭിനേതാവുമായ മെക്കാർട്ടിൻ,രാജീവ് രംഗൻ, സലാംബാപ്പു, ഫാസിൽ കാട്ടുങ്കൽ,ഗാനരചയിതാവ്‌ സന്തോഷ് കോടനാട്, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായിക ശ്രേയ. എസ്. അജിത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ, ജിതിൻ കുമ്പുകാട്ട്, ജിജു ടി ബ്രൂസ്, സൽമാൻ അമീൻ മനോജ്‌ വോൾക്കാനോ, ഫിസാറ്റ് ചെയർമാൻ പി. ആർ.ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. ജേക്കബ്തോമസ്, മിനി മോൾ പുന്നൂസ്, 'ഭരതം' കോ ഓർഡിനേറ്റേഴ്‌സ് ആയ ശ്രുതി സുരേഷ്, എബിൻ തോമസ് എന്നിവർ പങ്കെടുത്തു.

കടൽമീനുകൾ ഫസ്റ്റ്ലുക്ക് പ്രകാശനവേദിയിൽ നിന്ന്

കടൽമീനുകളിൽ ജയമോഹൻ കടുങ്ങല്ലൂർ എഴുതി അജിത് സുകുമാരൻ സംഗീതം ചെയ്ത സങ്കരഗോത്രഭാഷാഗാനം അജിത് സുകുമാരനും ശ്രേയ. എസ്. അജിത്തും ചേർന്നാലപിച്ചത് പുതുതലമുറ കരഘോഷങ്ങളോടെ ഏറ്റെടുത്തു. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന കടൽമീനുകൾ ഉടൻ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ് ദിനേശ്.