​'ജാ​ന​കി വെ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

'ജെ​എ​സ്കെ' ശനിയാഴ്ച ഹൈക്കോടതി കാണും

പപ്പപ്പ റിപ്പോര്‍ട്ടര്‍

സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യി എ​ത്തു​ന്ന ​'ജാ​ന​കി വെ​ഴ്സ​സ് സ്റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ (‘ജെ​എ​സ്കെ) സി​നി​മ ഹൈ​ക്കോ​ട​തി കാണും. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തിനു ചി​ത്രം കാ​ണു​മെ​ന്നു നി​ര്‍​മാ​താ​ക്ക​ളോ​ട് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റി​സ് എ​ന്‍. ന​ഗ​രേ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേതാ​ണ് തീ​രു​മാ​നം. ലാൽമീഡിയയിൽ വച്ച് അദ്ദേഹം തന്നെയാണ് സിനിമ കാണുക.

ചിത്രത്തിന്റെ പേര് മാറ്റണമെന്ന സെൻസർബോർഡ് നിർദേശമാണ് വിവാ​ദങ്ങൾക്ക് വഴിവെച്ചതും കേസായി കോടതിക്ക് മുമ്പാകെ എത്തിച്ചതും. ജാനകി എന്ന പേര് പ്രധാന കഥാപാത്രത്തിനു നൽകിയതിനെയാണ് സെൻസർ ബോർഡ് എതിർത്തത്. ഇതേത്തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ എൺപതു ശതമാനം പേരുകളും മതവുമായി ബന്ധപ്പെട്ടുള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്‍റെ നാമങ്ങളാണ്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. കേസ് നടപടിക്രമങ്ങൾ തുടരുന്നതിനിടെ കോടതി സിനിമ കാണണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ അഭിഭാഷകന് സിനിമകാണാൻ അവസരമുണ്ടാക്കണമെന്ന് സെൻസർബോർഡും പറഞ്ഞു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകൻ അഭിനവ് ചന്ദ്രചൂഡ് ആണ് കേസിൽ സെൻസർബോർഡിനുവേണ്ടി ഹാജരാകുന്നത്. എന്നാൽ മുംബൈയിൽ സിനിമ കാണിക്കാനാകില്ലെന്നും അഭിഭാഷകന് കൊച്ചിയിൽ വരാമെന്നും ഹൈക്കോടതി പറഞ്ഞു. ശനിയാഴ്ച എത്താൻ അഭിനവ് അസൗകര്യമറിയിച്ചിട്ടുണ്ട്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രവീൺ നാരായണനാണ്. സുരേഷ് ഗോപിയോടൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.