ക്യാമറ നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, എഡിറ്റിങ്: റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യൂം ഡിസൈനര്‍: അനീഷ് തൊടുപുഴ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, കലാസംവിധാനം: അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിങ്: അജിത് എ. ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ഗോപേഷ് ശരത്, ഷാലം, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, ഡിഐ സ്റ്റുഡിയോ: പോയെറ്റിക്, പബ്ലിസിറ്റി ഡിസൈൻ: ടെൻപോയിന്‍റ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'കത്തനാർ: ദി വൈൽഡ് സോർസറർ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ വിസ്മയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. 'നിങ്ങളുടെ സമയവും മനസ്സും യാഥാർഥ്യവും മോഷ്ടിക്കാനെത്തുന്നവൻ' എന്ന ടാഗ് ലൈനുമായെത്തിയിരിക്കുന്ന പോസ്റ്ററിൽ ഇടതൂർന്ന് നീണ്ട മുടിയിഴകളുമായി ഒരു കുന്നിൻ മുകളിൽ നിൽക്കുന്ന കടമറ്റത്ത് കത്തനാരെയാണ് കാണിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് കത്തനാരായി ജയസൂര്യയുടെ വേഷപ്പകർച്ച. മരങ്ങളുടെ വേരുകൾ തലങ്ങും വിലങ്ങും പടർന്ന കുന്നിൽ സൂക്ഷ്മമായി നോക്കിയാൽ ഒരു സ്ത്രീയുടെ മുഖം കാണാം.
ദേവസേനയായും രുദ്രമാദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന്‍റെ ആദ്യ മലയാള സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ രചന ആർ.രാമാനന്ദ് ആണ്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്‍റെ കൊ-പ്രൊഡ്യൂസർമാർ.
ഫാന്‍റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടേതായി മുമ്പ് പുറങ്ങിയിരുന്ന ഗ്ലിംപ്സ് വീഡിയോ.വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് സിനിമയെത്തുന്നത്. 'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് 'കത്തനാര്‍' ഒരുങ്ങുന്നത്.
ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി മുപ്പതോളം ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. ത്രീ-ഡിയിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ്, സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്നു.
ക്യാമറ നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, എഡിറ്റിങ്: റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യൂം ഡിസൈനര്‍: അനീഷ് തൊടുപുഴ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, കലാസംവിധാനം: അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിങ്: അജിത് എ. ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ഗോപേഷ് ശരത്, ഷാലം, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, ഡിഐ സ്റ്റുഡിയോ: പോയെറ്റിക്, പബ്ലിസിറ്റി ഡിസൈൻ: ടെൻപോയിന്‍റ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.