ഇരുപത്തിരണ്ടുവർഷത്തിനുശേഷം ജയറാമും, കാളിദാസ് ജയറാമും മലയാളത്തിൽ ഒന്നിക്കുന്ന 'ആശകൾ ആയിര'ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിലായിരുന്നു പൂജാ ചടങ്ങുകൾ. അതിനുശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണത്തിനും തുടക്കമായി. 'ഒരു വടക്കൻ സെൽഫി 'എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് 'ആശകൾ ആയിരം' സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ക്രിയേറ്റിവ് ഡയറക്‌ടർ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ സിനിമയുടെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ജയറാമിനും കാളിദാസിനും പുറമേ ആശാ ശരത്, ഇഷാനി, ആനന്ദ് മന്മഥൻ, ഷിൻഷ തുടങ്ങിയവരും പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഡിഒപി : സ്വരൂപ് ഫിലിപ്പ്, പ്രോജക്ട് ഡിസൈനർ :എൻ.എം. ബാദുഷാ, കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ്, എഡിറ്റർ : ഷഫീഖ് പി.വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്,സ്റ്റിൽസ് : ലെബിസൺ ഗോപി, പി ആർഒ : പ്രതീഷ് ശേഖർ. ഇതിനുമുമ്പ് 'എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലാണ് ജയറാമും കാളിദാസും ഒന്നിച്ചഭിനയിച്ചത്.
മലയാളം, തമിഴ് സിനിമാ മേഖലയിൽ കലാ മൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ്.ജെ സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയാണിവ.