'Isle of the Golden Swan’ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ആനന്ദ് ഏകർഷിയുടെ 'Isle of the Golden Swan’ ന്യൂസിലാൻഡ് ഫിലിം ഫെസ്റ്റിവലിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

'ആട്ട'ത്തിലൂടെ ശ്രദ്ധേയനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വ ചിത്രമായ 'Isle of the Golden Swan', ഈ വർഷത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേൾഡ് പ്രീമിയറും ഫെസ്റ്റിവലിൽ നടക്കും. അന്താരാഷ്ട്ര ചലച്ചിത്രവേദിയിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് Isle of the Golden Swan ഇതിലൂടെ നടത്തുന്നത്.

പ്രകാശ് രാജ്, കാവ്യ രാമചന്ദ്രൻ,അർജുൻ രാധാകൃഷ്ണൻ, സഞ്ജീത ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ സെറിൻ ഷിഹാബ് അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു. വിനോദ കൈലാസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവ്വഹിക്കുന്നു. എഡിറ്റർ-മഹേഷ് ഭുവനേന്ദ്,സംഗീതം- ബേസിൽ സി ജെ, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി.

ആനന്ദ് ഏകർഷി

ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ചിത്രമായ 'ആട്ടം"' മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു. കൂടാതെ, 54-ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.