'ആശാൻ' പോസ്റ്ററിൽ ഇന്ദ്രൻസ് അറേഞ്ച്ഡ്
Malayalam

'ഗപ്പിയുടെ അവസ്ഥയിലേക്ക് ആശാനെ എത്തിക്കരുത്';ഇതൊന്ന് കേൾക്കണമെന്ന് ഇന്ദ്രൻസ്

പപ്പപ്പ ഡസ്‌ക്‌

അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇന്ദ്രൻസ്. എന്നാൽ ഇത്തവണ ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് വിശേഷണങ്ങൾ ഏറെയുണ്ട്. ഇന്ദ്രൻസിന്‍റെ കരിയറിലെ 'റോൾ ഓഫ് എ ലൈഫ് ടൈം' എന്ന് 'ആശാനി'ലെ വേഷത്തെ വിശേഷിപ്പിക്കാം. ഇത് വെറുമൊരു വേഷമല്ല, ഇന്ദ്രൻസ് എന്ന നടനെ സ്വയം അടയാളപ്പെടുത്തുന്ന വേഷം കൂടിയാണ്. ഇന്ദ്രൻസ് എന്ന താരത്തെ ലോകത്തിന് മുന്നിൽ വീണ്ടും അദ്ഭുതകരമായി അവതരിപ്പിക്കുകയാണ് 'ആശാൻ'. അഭിനയമല്ല, ഇതൊരു ജീവിതാനുഭവം തന്നെയാണ്. ഇന്ദ്രൻസ് എന്ന മഹാപ്രതിഭയുടെ കരിയറിലെ സുവർണ്ണ അധ്യായം കൂടിയാണ് 'ആശാൻ'. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതൽ പറയാൻ സോഷ്യൽ മീഡിയ വഴി എത്തിയിരിക്കുകയാണ് താരം.

ഇന്ദ്രൻസിന്റെ വാക്കുകൾ

'ഞാൻ ഇന്ദ്രൻസ് നിങ്ങളുടെ ആശാൻ. ഞാൻ ഇപ്പോൾ ഉള്ളത് അടൂർ സാറിന്റെ 'പദയാത്ര' എന്ന സിനിമയുടെ സെറ്റിൽ ആണ്. അതുകൊണ്ടുതന്നെ ആശാന്റെ പ്രമോഷന്റെ ഭാഗം ആകാനോ തീയേറ്ററുകളിൽ വന്നു നിങ്ങളെ നേരിട്ട് കാണാൻ സാധിക്കുന്നില്ല എന്നത് വളരെ സത്യമാണ്. ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇത് ആദ്യമായിട്ടാണ് ഒരു നായകൻ ആയി എത്തുന്നത്. സിനിമ നല്ലതാണ് അടിപൊളിയാണ് എന്നൊക്കെ എല്ലാവരും പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം.

ഞാൻ മാത്രമല്ല ഒരുപാട് പുതുമുഖങ്ങൾ ഇതിൽ അഭിനയിക്കുന്നുണ്ട്. ഇത്രയുംനല്ല അഭിപ്രായങ്ങൾ എല്ലാവരും പറയുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആണ്. വലിയ താരങ്ങൾ ഒന്നുമില്ല. പക്ഷേ നിങ്ങൾ വരണം. തീയേറ്ററിൽ വന്നുതന്നെ നിങ്ങൾ ഈ സിനിമ കാണണം. ഗപ്പിയുടെ അവസ്ഥയിലേക്ക് ആശാനേ കൊണ്ട് എത്തിക്കരുത് എന്നുമാത്രമാണ് എനിക്ക് പറയാൻ ഉള്ളത്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ആദ്യമായി ചെയ്യുന്നത്. ഇത് കുറെ ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്. സിനിമ നല്ലതാണ് കൊള്ളാം എന്നൊക്കെ പറഞ്ഞു കേട്ടെങ്കിലും തീയേറ്ററിലേക്ക് ആളുകൾ വരുന്നില്ല എന്ന് കേൾക്കുമ്പോൾ ഒരു ആധിയാണ്. അതുപോരാ, നിങ്ങൾ ഒക്കെ വരണം തീയേറ്ററിൽ തന്നെ വന്നു കാണണം'

'ആശാൻ' പോസ്റ്ററിൽ ഇന്ദ്രൻസ്

'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം ഡ്രാമഡി ജോണറിൽ ജോൺപോള്‍ ജോര്‍ജ് കഥയെഴുതി ഒരുക്കിയിരിക്കുന്ന 'ആശാൻ' ഇന്ദ്രൻസ് എന്ന നടന്‍റെ ഇതുവരെ കാണാത്ത അസാധ്യ അഭിനയ മുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. അതോടൊപ്പം അനന്തൻ എന്ന കഥാപാത്രമായി ജോമോൻ ജ്യോതിറിന്‍റേയും ഹിറ്റ് മേക്കർ കെആർഎസ് എന്ന കഥാപാത്രമായി ഷോബി തിലകന്‍റേയും കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേത്. ആരും കൊതിച്ചുപോകുന്ന വേഷമാണ് മൂവർക്കും ഈ ചിത്രത്തിലുള്ളത്. അതോടൊപ്പം അപ്പുണ്ണി ശശി, ബിബിൻ പെരുമ്പിള്ളി, ആൽബിൻ ബിനോ, കനകം, മദൻ ഗൗരി തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. കൂടാതെ നൂറ്റമ്പതിലേറെ പുതുമുഖങ്ങളും ചിത്രത്തിൽ ഞെട്ടിച്ചിട്ടുണ്ട്.