പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കല്യാൺ ജൂവലേഴ്സ്- ഇൻക അവാർഡുകളുടെ ആദ്യ പതിപ്പ് ഏപ്രിൽ 16-ന് മുംബൈ നിതാ അംബാനി കൾച്ചറൽ സെൻട്രറിൽ നടന്നു. 12 ഇന്ത്യൻ ഭാഷകളെ ഉൾപ്പെടുത്തി മികച്ച ചിത്രങ്ങൾ ഉൾപ്പെടെ വിവിധ പ്രധാന കാറ്റഗറികളിൽ അവാർഡുകൾ വിതരണം ചെയ്തു.
മലയാളത്തിൽ നിന്ന് 'ലോക: ചാപ്റ്റർ വൺ – ചന്ദ്ര' മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. നിവിൻ പോളി (സർവ്വം മായ)മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണി പ്രിയദർശൻ (ലോക) ആണ് മികച്ച നടി. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ (കാന്ത) മികച്ച തമിഴ് നടനുള്ള അവാർഡ് സ്വന്തമാക്കി.
മികച്ച സിനിമാറ്റോഗ്രാഫർ-ഷാജി കുമാർ (തുടരും),മികച്ച പുതുമുഖ നടി-റിയ ഷിബു(സർവ്വം മായ)എന്നിവരാണ് മറ്റ് പുരസ്കാരജേതാക്കൾ. കരൺ ജോഹർ,റാണ ദഗ്ഗുബാട്ടി,ശ്രിയ സരൺ എന്നിവരായിരുന്നു അവതാരകർ.