Malayalam

മഞ്ജു വാരിയർക്കൊപ്പം മുകേഷും ജെ.പി.തുമിനാടും; 'ഹാപ്പിലൂപ്പ്' ഫസ്റ്റ്ലുക്ക് എത്തി

പപ്പപ്പ റിപ്പോര്‍ട്ടര്‍

മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന 'ഹാപ്പിലൂപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി. 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മഞ്ജു വാരിയർക്കൊപ്പം മുകേഷ്, 'സു ഫ്രം സോ' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടനും സംവിധായകനുമായ ജെ.പി തുമിനാട്, മധു വാരിയർ, വി.കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിഷാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഛായാഗ്രഹണം- ഗൗതം ശങ്കർ, എഡിറ്റർ - കണ്ണൻ മോഹൻ, സംഗീതം - ഇലക്ട്രോണിക് കിളി ആന്റ് പർവതീഷ് പ്രദീപ്, പശ്ചാത്തല സം​ഗീതം-പർവതീഷ് പ്രദീപ്.

മഞ്ജു വാരിയർ,മുകേഷ്,ജെ.പി.തുമിനാട്

മറ്റ് അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ - കൃപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് - ബിനു ജി നായർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - ലിജി പ്രേമൻ, വിഎഫ്എക്സ് - പ്രോമൈസ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പിആർഒ - എ.എസ് ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ - റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ - ഡെല്ലു.