'ഹാപ്പിലൂപ്പ്'പൂജാ ചടങ്ങിൽ മഞ്ജുവാരിയർ,നിർമാതാവ് ബിനീഷ് ചന്ദ്രൻ,തിരക്കഥാകൃത്ത് ആഷിഖ് ഐമർ, സംവിധായകൻ ആനന്ദ് മേനൻ എന്നിവർ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

കുമരഞ്ചിറ ഭ​ഗവതിനടയിൽ മഞ്ജു വാരിയരുടെ 'ഹാപ്പിലൂപ്പി'ന് തുടക്കം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയർ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം 'ഹാപ്പിലൂപ്പ്' പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലായിരുന്നു പൂജയും സ്വിച്ചോൺ കർമവും. ഗൗതമന്റെ രഥം, വാഴ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മധുരം, കേരള ക്രൈം ഫയല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആഷിഖ് ഐമറിന്റേതാണ്.

മഞ്ജു വാരിയര്‍ക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രധാന വേഷങ്ങളില്‍ മുകേഷ്, കന്നഡ നടനും സംവിധായകനുമായ ജെ.പി. തുമിനാട് എന്നിവര്‍ എത്തുന്നു. കൂടാതെ മധു വാര്യർ, വി.കെ പ്രകാശ്,നീരജ രാജേന്ദ്രൻ,നിധിന്യ, അനു,നിഷാന്ത് സാഗർ,ആതിര രാജീവ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

'ഹാപ്പിലൂപ്പ്'പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കണ്ണന്‍ മോഹനാണ് എഡിറ്റർ. ഇലക്ട്രോണിക് കിളി, പാര്‍വതീഷ് പ്രദീപ് എന്നിവരാണു സംഗീതം. പ്രൊഡക്ഷൻ ഡിസൈനർ-കൃപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി. സലിം

'ഹാപ്പിലൂപ്പ്'പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും

മറ്റ് അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്,ചീഫ് അസോസിയേറ്റ്- ബിനു ജി നായർ,മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-ലിജി പ്രേമൻ,വിഎഫ്എക്സ്- പ്രോമൈസ്, സ്റ്റിൽസ്-രോഹിത് കെ. സുരേഷ്, പോസ്റ്റർ ഡിസൈൻ- റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ-ഡെല്ലു,പിആർഒ-എ.എസ് ദിനേശ്.