​'ഹെയിൽ മേരി' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

മധുവിന്റെ ജീവിതകഥയെന്ത്? സ്പോയിലറുകൾ പ്രചരിപ്പിക്കരുതെന്ന് ​'ഹെയിൽ മേരി' ടീം

പപ്പപ്പ റിപ്പോര്‍ട്ടര്‍

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഹെയില്‍ മേരി' എന്ന ചിത്രത്തിന്റെ കഥാഗതിയോ, ട്വിസ്റ്റുകളോ വെളിപ്പെടുത്തുന്ന സ്‌പോയിലറുകള്‍ പ്രചരിപ്പിക്കരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിച്ച് അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 26-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജി.ആര്‍.ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡോ. നീരജ് രാജനും നിര്‍മാതാക്കളില്‍ ഒരാളായ മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായര്‍, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്.

​'ഹെയിൽ മേരി' പോസ്റ്റർ

കൊച്ചിയില്‍ ബസ് ഡ്രൈവറായി ജീവിക്കുന്ന മധു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു യുവതിക്കും അവളുടെ കുട്ടിക്കുമൊപ്പം പുതിയൊരു ജീവിതം ആരംഭിക്കാന്‍ ഒരുങ്ങവേ, പഴയൊരു സംഭവം വീണ്ടും തലപൊക്കുന്നതും അത് ആ കുടുംബത്തിന്റെ ജീവിതം മാറ്റിമറിക്കുന്നതുമാണ് പ്രമേയം.

'ഹെയ്ല്‍ മേരി'പോസ്റ്റർ

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടിനും പുറമെ അനു സിതാര, സുഹാസിനി മണിരത്‌നം, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ഹക്കീം ഷാ, കാവ്യ രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും, ജേക്‌സ് ബിജോയ് സംഗീതവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.