നിവിനും മമിതയും നിർമാതാക്കളിലൊരാളായ ഫഹദുമെല്ലാം അണിനിരന്ന വീഡിയോയും പുറത്തിറക്കി.
'പ്രേമലു'വിന്റെ ചിത്രീകരണം ഈ വർഷം ഉണ്ടാകില്ലെന്നും പകരം ഒരുങ്ങുന്ന സിനിമയിൽ നിവിൻ നായകനാകുമെന്നും 'പപ്പപ്പ ഡോട് കോം' ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. കൊച്ചിയിലും പരിസരങ്ങളിലുമായി സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന 'ബത് ലഹേം കുടുംബയൂണിറ്റി'ൽ മലയാളത്തിലെ പ്രധാനതാരങ്ങളുമുണ്ടാകും. 'പ്രേമലു'വിലെപ്പോലെ കിരൺ ജോസി ഗിരീഷ് എ.ഡി.ക്കൊപ്പം തിരക്കഥയിൽ പങ്കാളിയാകും. അജ്മൽ സാബുവാണ് ക്യാമറ. എഡിറ്റിങ്-വിഷ്ണു വിജയ്. സംഗീതം-ആകാശ് ജോസഫ് വർഗീസ്. വിതരണം-ഭാവന റിലീസ്.
ഗിരീഷ് എ.ഡിയുടെ തിരക്കഥയിൽ നായകൻ നസ്ലിനുണ്ടായ അതൃപ്തിയാണ് 'പ്രേമലു'വിന്റെ ചിത്രീകരണം വൈകുന്നതിന് പ്രധാനകാരണം. ഇതൊടൊപ്പം ജയ്സാൽമീർപോലെയുള്ള ലൊക്കേഷനുകളിൽ ഇന്ത്യ-പാക് സംഘർഷത്തിനുശേഷമുണ്ടായ അനിശ്ചിതത്വങ്ങളും ചിത്രം നീട്ടിവയ്ക്കാൻ ഭാവന സ്റ്റുഡിയോസിനെ പ്രേരിപ്പിച്ചു.
ഇതിനിടയ്ക്ക് നിവിൻപോളിയെ നായകനാക്കിയുള്ള സിനിമയുമായി ഗിരീഷും ഭാവനയും മുന്നോട്ടുപോകുകയായിരുന്നു. ഇവർക്കൊപ്പം മമിത കൂടി എത്തിയതോടെ പ്രേമലുഛായതന്നെയായി ചിത്രത്തിന്. നസ്ലിൻ മാത്രം ഇക്കൂട്ടത്തിലില്ലെന്ന് മാത്രം.