'ആ​കാ​ശംലോ ഒ​ക താ​ര'​പോസ്റ്റർ  കടപ്പാട്-ഫേസ്ബുക്ക്
Malayalam

ദുൽഖറിന്റെ 'ആകാശത്തിൽ ഒരു താരകം' കേരളത്തിൽ നേരത്തേ ഉദിക്കും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം 'ആ​കാ​ശംലോ ഒ​ക താ​ര'​(AOT) യു​ടെ മ​ല​യാ​ള പ​തി​പ്പാ​യ ‘ആ​കാ​ശ​ത്തി​ൽ ഒ​രു താ​ര​ക’ത്തിന് ആ​ഗോ​ള തി​യേ​റ്റ​ർ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ലെ തി​ര​ഞ്ഞെ​ടു​ത്ത തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ത്യേ​ക പ്രീ​മി​യ​ർ. പ​വ​ൻ സാ​ധിനേനി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ന​വം​ബ​ർ 20-നാ​ണ് ലോ​ക​മെ​മ്പാ​ടും തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ഇ​തിന്‍റെ ഭാ​ഗ​മാ​യാണു കേ​ര​ള​ത്തി​ൽ മ​ല​യാ​ളം പ്രീ​മി​യ​ർ​.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂർ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ. പ്ര​ണ​യ​വും വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ഹൃ​ദ്യ​മാ​യ സി​നി​മാ​നു​ഭ​വ​മാ​യി​രി​ക്കും ചി​ത്ര​മെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​ന്ന ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്. കൃ​ഷ്ണ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​യി​ക​യാ​യി എ​ത്തു​ന്ന സാ​ത്വി​ക വീ​ര​വ​ല്ലി ക​ല്പ​ന എ​ന്ന വേ​ഷം ചെ​യ്യു​ന്നു.

'ആ​കാ​ശംലോ ഒ​ക താ​ര'​ പെയ്ഡ് പ്രീമിയർ പോസ്റ്റർ

സ​മൂ​ഹം നി​ശ്ച​യി​ച്ച അ​തി​രു​ക​ൾ ഭേ​ദി​ച്ച് സ്വ​ന്തം സ്വ​പ്ന​ങ്ങ​ൾ പി​ന്തു​ട​രാ​ൻ നി​ശ്ച​യി​ച്ചു​റ​ച്ച ക​ല്പ​ന​യു​ടെ​യും ആ ​യാ​ത്ര​യി​ൽ അ​വ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന കൃ​ഷ്ണ​യു​ടെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. 'മ​ഹാ​ന​ടി', 'സീ​താരാ​മം', 'ല​ക്കി ഭാ​സ്ക​ർ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ തെ​ലു​ങ്ക് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യ ദു​ൽ​ഖ​റി​ന്‍റെ അ​ടു​ത്ത തെ​ലു​ങ്ക് റി​ലീ​സ് കൂ​ടി​യാ​ണി​ത്.

'ആ​കാ​ശംലോ ഒ​ക താ​ര'​പോസ്റ്റർ

രോ​ഹി​ണി എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ ശ്രു​തി ഹാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന വേ​ഷ​മാ​ണി​ത്. റൂ​ഹാ​നി ശ​ർ​മ, മു​ര​ളി ശ​ർമ, സ്വാ​സി​ക എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​നി​ര​യി​ലു​ണ്ട്. കേ​ര​ള​ത്തി​ലെ വി​ത​ര​ണം ദു​ൽ​ഖ​റി​ന്‍റെ വേ​ഫെ​യ​​ർ ഫി​ലിം​സ് ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.