'ദൃശ്യം 3' പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

മോഹൻലാലിന്റെ ജന്മദിനത്തിൽ 'ദൃശ്യം 3'; ആദ്യ പ്രദര്‍ശനം അമേരിക്കയില്‍

പപ്പപ്പ ഡസ്‌ക്‌

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ആവേശകരമായ തിരിച്ചുവരവ് പ്രഖ്യാപിച്ച് 'ദൃശ്യം 3' റിലീസിന് ഒരുങ്ങുന്നു. മേയ് 21-ന് ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദര്‍ശനം കേരളത്തിലല്ല, അമേരിക്കയിലായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. രാത്രി 7.30 മുതല്‍ യുഎസിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രീമിയര്‍ ഷോകള്‍ ആരംഭിക്കും.

ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ രണ്ടു ഭാഗങ്ങളും സസ്‌പെന്‍സ് ത്രില്ലറുകളായിരുന്നെങ്കില്‍, മൂന്നാം ഭാഗം ഒരു കുടുംബ കഥയായിരിക്കുമെന്നും സസ്‌പെന്‍സുകള്‍ ഉണ്ടാകില്ലെന്നും സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ സൂചിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ ജോര്‍ജുകുട്ടിയുടെ കുറ്റബോധത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. തന്റെ പ്രവൃത്തികളുടെ ആഘാതത്തെക്കുറിച്ചു ചിന്തിക്കാതെയാണു പല കാര്യങ്ങളും സംഭവിച്ചതെന്നും ഇപ്പോള്‍ ഭയത്തോടെയാണ് കഴിയുന്നതെന്നും ജോര്‍ജുകുട്ടി പറയുന്ന രംഗങ്ങള്‍ ടീസറിലുണ്ട്.

'ദൃശ്യം-3' പോസ്റ്റർ

മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍, മുരളി ഗോപി, സിദ്ധിഖ്, ആശാ ശരത് തുടങ്ങിയ മുന്‍ ഭാഗങ്ങളിലെ താരനിരയെല്ലാം ചിത്രത്തില്‍ തിരിച്ചെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും സംഗീതം അനില്‍ ജോണ്‍സണും നിര്‍വഹിക്കുന്നു.