'ഏകദേശം'പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

ധരംശാല അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡോൺ പാലത്തറയുടെ 'ഏകദേശം'

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഡോണ്‍ പാലത്തറയുടെ 'ഏകദേശം'(The Uncertainty Principle) എന്ന സിനിമയുടെ പ്രദര്‍ശനം ധരംശാല അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നടന്നു. ജീവിതവും സിനിമയും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുകളയുന്ന പരീക്ഷണമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റോഷന്‍ മാത്യു, ദിവ്യ പ്രഭ, ജിതിന്‍ പുത്തഞ്ചേരി, ആര്‍ഷ ബൈജു,വിനയ് ഫോർട്ട്, മഹേഷ് നാരായണൻ, ശാന്തി ബാലചന്ദ്രൻ, കെൻഷിൻ, ഷെറിൻ കാതറിൻ, പാർവതി അയ്യപ്പദാസ്, ജെയിൻ ആൻഡ്രൂസ്, അരുൺ ചെറുകാവിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചലച്ചിത്രപ്രവര്‍ത്തകന്റെയും ചുറ്റുമുള്ള മനുഷ്യരുടെയും ജീവിത യാഥാര്‍ഥ്യങ്ങളും സിനിമയും തമ്മിലുള്ള ബന്ധമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഡോണ്‍ പാലത്തറ തന്നെയാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ നേരിട്ട് പങ്കെടുത്ത പ്രദര്‍ശനത്തിന് മികച്ച സ്വീകാര്യതയാണ് ചലച്ചിത്രമേളയില്‍ ലഭിച്ചത്.

'ഏകദേശം'പോസ്റ്റർ

നിർമാണം: അംശുനാഥ് രാധാകൃഷ്ണൻ, ജോസ് മാത്യു, ജോമോൻ ജേക്കബ്, ഡോ. രാജു റീ, ഡോൺ പാലത്തറ. അസോസിയേറ്റ് ക്യാമറ: രമിത് കുഞ്ഞിമംഗലം അസോസിയേറ്റ് ഡയറക്ടർ, കലാസംവിധാനം: കുഞ്ചേരി,അസിസ്റ്റന്റ് ഡയറക്ടർമാർ: സ്വാതി പാർവതി, സുമോദ് സുന്ദരൻ, സംഗീതം: ബേസിൽ സി.ജെ,ലൊക്കേഷൻ സൗണ്ട്: ആദർശ് ജോസഫ് പാലമറ്റം, മുഹമ്മദ് സാജിദ്,സൗണ്ട് മിക്സിങ്: ഡാൻ ജോസ്,സൗണ്ട് ഡിസൈൻ: അരുൺ വർമ,കളറിസ്റ്റ്: ശ്രീകുമാർ നായർ,പബ്ലിസിറ്റി ഡിസൈൻസ്: ദിലീപ്‌ദാസ്.