മകളുടെ ജീവിതത്തിലെ ഏറ്റവും ബോറനായ വ്യക്തി താനാണെന്ന തുറന്നുപറച്ചിലുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പുതിയ ചിത്രമായ 'തേവര്‍' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് പുതിയ തലമുറയിലെ കുട്ടികളുടെ രീതികളെയും വ്യക്തിപരമായ അതിരുകളെയും കുറിച്ച് താരം മനസുതുറന്നത്.
ഇന്നത്തെ തലമുറയിലെ കുട്ടികള്‍ അമിതമായ ലാളനയോ സ്‌നേഹപ്രകടനങ്ങളോ ഇഷ്ടപ്പെടുന്നില്ലെന്നാണ് ധ്യാന്‍ ശ്രീനിവാസന്റെ നിരീക്ഷണം. കുട്ടികളുടെ ഊര്‍ജനിലയ്‌ക്കൊപ്പം എത്താന്‍ മുതിര്‍ന്നവര്‍ക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പരിധി കഴിഞ്ഞാല്‍ തൊടുന്നതിനോ, കെട്ടിപ്പിടിക്കുന്നതിനോ, ചുംബിക്കുന്നതിനോ അല്ലെങ്കില്‍ അവരുടെ വ്യക്തിപരമായ ഇടങ്ങളിലേക്ക് കടന്നുകയറുന്നതിനോ കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. സ്‌നേഹം തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് അവര്‍ക്ക് തോന്നുക.
തമാശ പറയുമ്പോള്‍ പോലും മകളുടെ മാനസികാവസ്ഥ പരിഗണിക്കേണ്ടി വരാറുണ്ടെന്ന് ധ്യാന്‍ പറയുന്നു. അവള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അടുത്തുചെന്ന് ശല്യപ്പെടുത്തിയാല്‍ 'ശല്യപ്പെടുത്താതെ..' എന്ന് പറയും. മുറുകെ കെട്ടിപ്പിടിച്ചാല്‍ 'അസ്വസ്ഥത തോന്നുന്നു' എന്നാണ് മറുപടി.
പഴയ കാലമല്ല ഇതെന്നും കുട്ടികളുടെ കാഴ്ചപ്പാടുകള്‍ മാറിയെന്നും താരം ചൂണ്ടിക്കാണിക്കുന്നു. മകളെ സംബന്ധിച്ചിടത്തോളം അവള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിരസനായ വ്യക്തിയാണ് താന്‍. വൈകുന്നേരം വീട്ടിലേക്ക് കയറിവരുന്ന, 'ഡാഡ്' എന്ന് പേരുള്ള ഒരാള്‍ മാത്രമാണ് താനെന്നും ധ്യാന്‍ തമാശരൂപേണ വ്യക്തമാക്കി.