'ധീര'ത്തിന്റെ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ഇന്ദ്രജിത്തിന്‍റെ 'ധീ​രം' ഓ​ഗ​സ്‌​റ്റി​ൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ക്രൈം ​ഇ​ൻ​വെ​സ്‌​റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റുമായി ഇന്ദ്രജിത്ത് സുകുമാരൻ. ചിത്രത്തിന്റെ പേര് 'ധീരം'. ഇ​ന്ദ്ര​ജി​ത്ത് പോ​ലീ​സ് ഓഫീസറുടെ വേ​ഷ​ത്തി​ലെത്തുന്ന ഈ സിനിമയുടെ റി​ലീ​സ് വി​വരങ്ങൾ അടങ്ങിയ പു​തി​യ പോ​സ്റ്റ​ർ പുറത്തിറങ്ങി. ഓ​ഗ​സ്‌​റ്റി​ൽ 'ധീരം' റിലീസ് ചെയ്യും. ഏറെകാലത്തിനുശേഷമാണ് ഇന്ദ്രജിത്ത് പ്രധാനവേഷത്തിലെത്തുന്ന ഒരു ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തുന്നത്.

റെ​മൊ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സിന്‍റെ ബാ​ന​റി​ൽ റെ​മോ​ഷ് എം ​എ​സ്, മ​ല​ബാ​ർ ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ ഹാ​രി​സ് അ​മ്പ​ഴ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ജി​തി​ൻ ടി.സു​രേ​ഷ് ആ​ണ് ചി​ത്രത്തിന്‍റെ സം​വി​ധാ​നം. ദീ​പു എ​സ്. നാ​യ​ർ-സ​ന്ദീ​പ് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രാണ് തിരക്കഥ. ചി​ത്ര​ത്തി​ലെ മു​ഴു​വ​ൻ താ​ര​ങ്ങ​ളെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

രൺജി പണിക്കർ, അ​ജു വ​ർ​ഗീ​സ്, ദി​വ്യ പി​ള്ള, നി​ഷാ​ന്ത് സാ​ഗ​ർ, റെ​ബ മോ​ണി​ക്ക ജോ​ൺ, സാ​ഗ​ർ സൂ​ര്യ, അ​വ​ന്തി​ക മോ​ഹ​ൻ, ആ​ഷി​ക അ​ശോ​ക​ൻ, സ​ജ​ൽ സു​ദ​ർ​ശ​ൻ തു​ട​ങ്ങി​യ​വ​രാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ- സൗ​ഗന്ധ്. എഡിറ്റർ- നാ​ഗൂ​ര​ൻ രാ​മ​ച​ന്ദ്ര​ൻ, സംഗീതം- മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- സാ​ബു മോ​ഹ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ത​ൻ​വി​ൻ നാ​സി​ർ.