'എക്കോ' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'എക്കോ' മാസ്റ്റർ പീസ് എന്ന് ധനുഷ്,മലയാളസിനിമ മറ്റൊരു തലത്തിലെന്ന് ദിനേശ് കാർത്തിക്

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയുടെ ക്രാഫ്റ്റും മേക്കിങ്ങും എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ആ പട്ടികയിലേക്ക് ഏറ്റവും പുതുതായി എത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'എക്കോ' മാസ്റ്റര്‍പീസ് ആണെന്നും തമിഴ് സൂപ്പര്‍ താരം ധനുഷ്. എക്‌സ് അക്കൗണ്ടിലൂടെയാണ് ധനുഷ് ചിത്രത്തെയും അതിലെ നടന്മാരെയും അണിയറപ്രവര്‍ത്തകരെയും ആശംസകള്‍കൊണ്ടു മൂടിയത്.

'മലയാള ചിത്രം എക്കോ ഒരു മാസ്റ്റര്‍പീസ് ആണ്. നടി ബിയാന മോമിന്‍ എല്ലാ പരമോന്നത ബഹുമതികളും അര്‍ഹിക്കുന്നു. ലോകോത്തര പ്രകടനമാണ് അവരുടേത്...' ധനുഷ് കുറിച്ചു. ധനുഷിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കും ചിത്രത്തിന് പ്രശംസയുമായെത്തി. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച രണ്ട് സിനിമകളിലൊന്നാണ് 'എക്കോ' എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ബേസില്‍ ജോസഫിന്റെ 'പൊന്‍മാന്‍' ആണ് അദ്ദേഹം പരാമര്‍ശിച്ച മറ്റൊരു ചിത്രം.

ധനുഷ്,ദിനേശ് കാർത്തിക്

ദിനേശ് കാര്‍ത്തിക്കിന്റെ വാക്കുകള്‍:'എക്കോയിലെ ഛായാഗ്രഹണവും ലൊക്കേഷനുകളും എന്നെ അമ്പരപ്പിച്ചു. വളരെ വ്യത്യസ്തമായ ഒരു കഥയെ മനോഹരമായി കോര്‍ത്തിണക്കാന്‍ സംവിധായകന്‍ ദിന്‍ജിത്തിന് സാധിച്ചു. മലയാള സിനിമ മറ്റൊരു തലത്തിലാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ സന്തോഷിപ്പിക്കാന്‍ ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ...'

അന്യഭാഷാ താരങ്ങളും സെലിബ്രിറ്റികളും ഏറ്റെടുത്തതോടെ 'എക്കോ' വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.