'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' 300 കോ​ടി ക്ല​ബ്ബ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

താരങ്ങളില്ലാതെ 300 കോ​ടി ക്ല​ബ്ബ് പോസ്റ്റർ;വേറിട്ട ആഘോഷവുമായി ഭാവന സ്റ്റുഡിയോസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

നി​വി​ൻ പോ​ളി - മ​മി​ത ബൈ​ജു ചി​ത്രം 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' 300 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​നേ​ടി​യ​ത് വേ​റി​ട്ടരീ​തി​യി​ൽ ആ​ഘോ​ഷി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. സാ​ധാ​ര​ണ​യാ​യി ബോ​ക്സ് ഓ​ഫീ​സ് റെ​ക്കോ​ഡു​ക​ൾ ആ​ഘോ​ഷി​ക്കു​മ്പോ​ൾ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ അ​തി​ൽ നി​ന്നു വ്യത്യസ്തമായി, സി​നി​മ​യു​ടെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധരെ​യും നി​ർ​മാ​താ​ക്ക​ളെ​യും മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി​രി​ക്കു​ന്ന​ത്.

ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ഗി​രീ​ഷ് എ.​ഡി സം​വി​ധാ​നം ചെ​യ്ത ​ചി​ത്ര​ത്തിന്‍റെ പു​തി​യ വി​ജ​യാ​ഘോ​ഷ പോ​സ്റ്റ​റി​ൽ സം​വി​ധാ​യ​ക​നും നി​ർമാ​താ​ക്ക​ൾ​ക്കും പു​റ​മെ ഛായാ​ഗ്രാ​ഹ​ക​ൻ അ​ജ്മ​ൽ സാ​ബു, തി​ര​ക്ക​ഥാ​കൃ​ത്ത് കി​ര​ൺ ജോ​സി, എ​ഡി​റ്റ​ർ ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ കാ​ത​ൽ ഇ​വ​രു​ടെ അ​ധ്വാ​ന​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു.

'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ നിവിൻപോളിയും മമിത ബൈജുവും

പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ഷ്ണു വി​ജ​യ് മാ​ത്ര​മാ​ണ് പോ​സ്റ്റ​റി​ൽ ഇ​ല്ലാ​തെ പോ​യ​ത്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി നി​വി​ൻ പോ​ളി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച വാ​ക്കു​ക​ളും ശ്ര​ദ്ധ നേ​ടി. '300 കോ​ടി​യി​ല​ധി​കം ആ​ഗോ​ള ഗ്രോ​സ്! നി​ങ്ങ​ളു​ടെ വ​ലി​യ സ്നേ​ഹ​ത്തി​ന് ന​ന്ദി. ന​മ്മു​ടെ സം​ഗീ​ത മാ​ന്ത്രി​ക​ൻ വി​ഷ്ണു വി​ജ​യ് കൂ​ടി ഈ ​ഫ്രെ​യി​മി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ചി​ത്രം പൂ​ർ​ണമാ​കു​മാ​യി​രു​ന്നു' എ​ന്നാ​യി​രു​ന്നു നി​വി​ൻ പോ​ളി പോ​സ്റ്റ​ർ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് കു​റി​ച്ച​ത്.

വിഷ്ണു വിജയ്

മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 300 കോ​ടി ക്ല​ബ്ബി​ൽ ക​യ​റു​ന്ന ചി​ത്ര​മെ​ന്ന റെ​ക്കോ​​ഡും ഗി​രീ​ഷ് എ.​ഡി ചി​ത്ര​മാ​യ ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. തി​യേ​റ്റ​റു​ക​ളി​ൽ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ച് പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ചി​ത്രം, മു​ൻ റെ​ക്കോ​ർ​ഡു​ക​ളെ​ല്ലാം മ​റി​ക​ട​ന്നാ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്.