ബബിൽ ഖാൻ,'ഗാന്ധി ബസാര്‍ സണ്‍ഡേ മാര്‍ക്കറ്റ്' ടൈറ്റിൽ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബിലിന്റെ മലയാളചിത്രം 'ഗാന്ധി ബസാര്‍ സണ്‍ഡേ മാര്‍ക്കറ്റ്'

പപ്പപ്പ ഡസ്‌ക്‌

ബി ടൗണിലെ അഭിനയപ്രതിഭ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പ്രശസ്ത സംവിധായകന്‍ ബാബു ജനാര്‍ദനന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ബബിലിന്റെ മലയാള പ്രവേശം. 'ഗാന്ധി ബസാര്‍ സണ്‍ഡേ മാര്‍ക്കറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ബബിലിന്റെ ഫസ്റ്റ് ലുക്കും നിര്‍മാതാക്കള്‍ പുറത്തുവിട്ടു.

ശക്തമായൊരു മുഖം, പുതിയൊരു കഥ തുടങ്ങുന്നു എന്ന വാചകങ്ങൾക്കൊപ്പം ബബിലിനെ മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ അഭിമാനമുണ്ടെന്നും നിര്‍മാതാക്കളായ ഗുരുകൃപ പ്രൊഡക്ഷന്‍സ് അറിയിച്ചു. അപര്‍ണ ബാലമുരളിയാണു ചിത്രത്തിലെ നായിക. ജോണി ആന്റണി, സുധീര്‍ കരമന, ജഗദീഷ്, ഉണ്ണി രാജ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്.

ബബിൽ ഖാൻ

ബോംബെ മാര്‍ച്ച് 12, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ജനാര്‍ദനന്‍ തന്നെയാണു ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. നിര്‍മാണം- അനില്‍കുമാര്‍ ശിവദാസ്, സംഗീതം- നന്ദഗോപന്‍ വി, ക്യാമറ- ഫാസില്‍ നാസര്‍.