ബബിൽ ഖാൻ,അപർണ ബാലമുരളി ഫോട്ടോ കടപ്പാട്-ഇൻസ്റ്റ​ഗ്രാം
Malayalam

ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്റെ 'ഗാന്ധി ബസാര്‍ സണ്‍ഡേ മാര്‍ക്കറ്റ്' തുടങ്ങി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരം അന്തരിച്ച ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന 'ഗാന്ധി ബസാര്‍ സണ്‍ഡേ മാര്‍ക്കറ്റ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ബാബിലിന്റെ മോളിവുഡ് പ്രവേശം. ചിത്രത്തിന്റെ ഷൂട്ടിങ് പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ആരംഭിച്ചു.

അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രത്തില്‍ നിഖില്‍ നായര്‍, ദീപക് പറമ്പോല്‍, ജോണി ആന്റണി, സുധീര്‍ കരമന, ജഗദീഷ്, ഉണ്ണി രാജ, ജയശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

കേരളത്തിലെ വലിയ കുടിയേറ്റത്തൊഴിലാളി ഹബ്ബായ പെരുമ്പാവൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യവും സ്വപ്നങ്ങളും തേടി കേരളത്തിലേക്ക് എത്തുന്ന കുടിയേറ്റ തൊഴിലാളിയുടെ ജീവിതാനുഭവങ്ങളിലൂടെയും യാത്രകളിലൂടെയുമാണ് 'ഗാന്ധി ബസാര്‍ സണ്‍ഡേ മാര്‍ക്കറ്റ്' വികസിക്കുന്നത്.

'ഗാന്ധി ബസാര്‍ സണ്‍ഡേ മാര്‍ക്കറ്റ്' ടൈറ്റിൽ പോസ്റ്റർ

ഗുരുകൃപ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ശിവദാസാണ് ചിത്രത്തിന്റെ നിര്‍മാണം. നെറ്റ്ഫ്ലിക്സ് ചിത്രമായ 'ഖാല' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ബബില്‍ ഖാന്‍, 'ഫ്രൈഡേ നൈറ്റ് പ്ലാന്‍', 'ലോഗൗട്ട്' എന്നീ സിനിമകളിലും ഏറെ പ്രശംസ പിടിച്ചുപറ്റിയ 'ദി റെയില്‍വേ മെന്‍' എന്ന വെബ് സീരീസിലും പ്രധാന വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്.