മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂർ, 'ജയിലർ 2' ട്രെയിലറിൽ മോഹൻലാൽ അറേഞ്ച്ഡ്,സ്ക്രീൻ​ഗ്രാബ്
Malayalam

'അതിൽ ഞങ്ങളും സംതൃപ്തരല്ല, വിഷമമുണ്ട്': 'ജയിലർ 2'ൽ മോഹൻലാലിനെ 'വെട്ടിയതിൽ' ആന്റണി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ര​ജ​നികാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'-ൽ ​മോ​ഹ​ൻ​ലാ​ലിന്‍റെ സ്ക്രീ​ൻ ടൈം ​വെ​ട്ടി​ച്ചു​രു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്രതികരണവുമായി നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. മോ​ഹ​ൻ​ലാ​ലും അ​നൂ​പ് സ​ത്യ​നും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ 'എ​ൽ 368'-ന്‍റെ ​പൂ​ജാ ച​ട​ങ്ങി​നി​ട​യി​ലാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ വേ​ഷം വെട്ടിച്ചുരുക്കിയതിലും ട്രെ​യി​ല​റി​ലു​ണ്ടാ​യി​രു​ന്ന പ​ല പ്ര​ധാ​ന രം​ഗ​ങ്ങ​ളും സി​നി​മ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ലും ആ​രാ​ധ​ക​രെ​പ്പോ​ലെ ത​ങ്ങ​ൾ​ക്കും വ​ലി​യ വി​ഷ​മ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ പൊ​തു​വെ ഈ ​തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷ​ത്തി​ല​ല്ലെ​ന്നും, ത​ങ്ങ​ളും അ​തി​ൽ അ​ത്ര തൃ​പ്ത​ര​ല്ലെ​ന്നും ആ​ന്‍റണി പെ​രു​മ്പാ​വൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി. സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ൻ​പ് ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ലിന്‍റെ ടീ​മി​നു മു​ൻ​കൂ​ട്ടി വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള സൂ​ച​ന​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ലു​ള്ള​ത്.

'ജയിലർ 2' പോസ്റ്ററിൽ രജനികാന്തും മോഹൻലാലും

ചിത്രത്തില്‍ മോഹന്‍ലാലിന്റെ രംഗങ്ങള്‍ വെട്ടിച്ചുരുക്കിയതില്‍ ആരാധകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ട്രെയിലറില്‍ കാണിച്ച ചില നിമിഷങ്ങളും സിനിമയിലെ പ്രധാന ഭാഗങ്ങളും ഫൈനല്‍ കട്ടില്‍ ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഈ വിഷയത്തില്‍ പരസ്യമായി നിരാശ പ്രകടിപ്പിച്ച്, ചിത്രത്തിലെ മോഹന്‍ലാലിന്റെ പേഴ്‌സണല്‍ ഫാഷന്‍ സ്‌റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമായ ജിഷാദ് ഷംസുദ്ദീന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. തന്റെ പ്രിയ താരത്തിന്റെ സാന്നിധ്യം ഇത്തരത്തില്‍ ചുരുക്കപ്പെട്ടതില്‍ കടുത്ത വിഷമമുണ്ടെന്നും, 'ജയിലർ 3' വരികയാണെങ്കില്‍ താന്‍ അതിന്റെ ഭാഗമാകില്ലെന്നുമാണ് ജിഷാദ് തുറന്നടിച്ചത്.