'അനന്തൻ കാട്' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

മുരളി ​ഗോപിയുടെ തിരക്കഥ,'അനന്തന്‍ കാട്' ജൂണ്‍ 25-ന് റിലീസ്

പപ്പപ്പ ഡസ്‌ക്‌

ആര്യയെ കേന്ദ്രകഥാപാത്രമാക്കി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ്-മലയാളം ദ്വിഭാഷാ ചിത്രം 'അനന്തന്‍ കാട്' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂണ്‍ 25-ന് റിലീസ് ചെയ്യും. ചിത്രത്തിലെ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്.

മുരളി​ഗോപിയുടേതാണ് തിരക്കഥ. പൃഥ്വിരാജും ഇന്ദ്രജിത്തും അഭിനയിച്ച 'ടിയാന്‍' എന്ന ചിത്രത്തിന് ശേഷം ജിയെന്‍ കൃഷ്ണകുമാറും മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'അനന്തന്‍ കാടി'നുണ്ട്. പക്കാ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സ്വദേശിയുടെ വേഷത്തിലാണ് ആര്യ എത്തുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, മുരളി ഗോപി, സുനില്‍, അച്യുത് കുമാര്‍, റെജീന കസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, സരിത കുക്കു, ഇന്ദ്രന്‍സ്, സിദ്ദിഖ്, അപ്പാനി ശരത് തുടങ്ങിയ പ്രമുഖര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. 'കാന്താര' ഫെയിം ബി. അജനീഷ് ലോകനാഥാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം- എസ്. യുവ, ചിത്രസംയോജനം- രോഹിത് വി.എസ്. വാര്യത്ത്. എസ്. വിനോദ് കുമാറിന്റെ മിനി സ്റ്റുഡിയോസും ആര്യയുടെ ദി ഷോ പീപ്പിളും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

'അനന്തൻ കാട്' തമിഴ് പോസ്റ്റർ

മറ്റ് അണിയറപ്രവർത്തകർ:പ്രൊഡക്ഷൻ ഡിസൈനർ - രഞ്ജിത് കോതേരി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജെയിൻ പോൾ,ആക്ഷൻ ഡയറക്ടർ - ആർ. ശക്തി ശരവണൻ,വി.എഫ്.എക്സ് ഡയറക്ടർ - ബിനോയ് സദാശിവൻ,പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ,മേക്കപ്പ് - ബൈജു എസ്,സൗണ്ട് മിക്സിങ് - വിഷ്ണു പി.സി,സൗണ്ട് ഡിസൈൻ - അരുൺ എസ്. മണി,ഗാനരചന - പഴനി ഭാരതി, മുരളി ഗോപി,കളറിസ്റ്റ് - ശിവശങ്കർ വി. (B2H),ചീഫ് അസോസിയേറ്റ് ഡയറക്ടർ - അഭിൽ ആനന്ദ് എം.ടി,ഫിനാൻസ് കൺട്രോളർ - എം.എസ്. അരുൺ,വസ്ത്രാലങ്കാരം - അരുൺ മനോഹർ,സ്റ്റിൽസ് - റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ,പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ.