'അമ്മ' കുടുംബസം​ഗമത്തിൽ ടി.ജി.രവിയെ ഓണററിഅം​ഗത്വം നല്കി ആദരിച്ചപ്പോൾ ഫോട്ടോ കടപ്പാട്-അമ്മ ഫേസ്ബുക്ക് പേജ്
Malayalam

'അമ്മ' കുടുംബസം​ഗമം ആഘോഷിച്ചു;ടി.ജി രവിക്ക് ഓണററി അം​ഗത്വം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. മുതിർന്ന അഭിനേതാവ് ടി.ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു.

'അമ്മ' കുടുംബസം​ഗമത്തിൽ മമ്മൂട്ടിയെ ആദരിച്ചപ്പോൾ

ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച അമ്മയുടെ വനിത ക്രിക്കറ്റ് ടീം നേടിയ ട്രോഫിയും ടി.വിയും ക്യാഷ് അവാർഡും ടീം ക്യാപ്റ്റൻ ബീന ആൻ്റണി, മോഹൻലാലിന്റെ സാന്നിധ്യത്തിൽ അമ്മയ്ക്ക് കൈമാറി.

'അമ്മ' കുടുംബസം​ഗമത്തിൽ മോഹൻലാലിനെ ആദരിച്ചപ്പോൾ

അമ്മ പ്രസിഡന്റ്‌ ശ്വേത മേനോൻ അധ്യക്ഷയായി. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ സ്വാഗതം പറഞ്ഞു.കായികമത്സരങ്ങൾ, പാചക മത്സരം തുടങ്ങിയവയും വിവിധയിനം കലാപരിപാടികളും കുടുംബ സംഗമത്തിന്റെ ഭാ​ഗമായി അരങ്ങേറി.