അൽത്താഫ് സലിം പുതിയ സിനിമയുടെ സെറ്റിൽ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

കേസ് പറയാൻ അൽത്താഫ്,പുതിയസിനിമയുടെ ഷൂട്ടിങ് പൂർത്തിയായി

പപ്പപ്പ റിപ്പോര്‍ട്ടര്‍

നീതിയും നിയമവും മനുഷ്യ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. എങ്കിലും കാലങ്ങളായുള്ള നിയമപോരാട്ടങ്ങളുടേതാണ് ചിലരുടെ ജീവിതം. കേസുകൾക്കു പിന്നാലെയുള്ള യാത്രയും അതിനിടയിൽ മറികടക്കേണ്ടിവരുന്ന കടമ്പകളും ഒട്ടേറെ. കോടതികളുടെ പശ്ചാത്തലത്തിൽ, ഗ്രാമീണ ജീവിതം തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് നവാ​ഗതനായ യതീന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ. അൽത്താഫ് സലിം നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായി.

കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജു.ജെ. ഫിലിംസ് എന്നീ ബാനറുകളിൽ കാഞ്ചന ജയരാജ്, സഞ്ജു.ജെ. എന്നിവർ ചേർന്നാണ് നിർമാണം. കമലിനോടൊപ്പം ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് യതീന്ദ്രൻ. ജനങ്ങളുമായി ഏറെ ബന്ധപ്പെട്ടുനില്കുന്ന ഗൗരവമുള്ള ഒരു വിഷയം നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. തിരക്കഥയും സംവിധായകന്റേതാണ്.

യതീന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അശോകൻ

മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയ, പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, ഗോകുലൻ,നന്ദനാ വർമ,സോഹൻ സീനുലാൽ,അബിൻ ബിനു,ശീതൾ സഖറിയ,മേഘ തോമസ്. ജയൻ രാജാ, സെബിബാസിം,കൃഷ്ണപ്രിയാ, പ്രിയാ ശീജിത്ത് എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം നൂറ്റിയമ്പതോളം പുതുമുഖങ്ങളും, ഒറ്റപ്പാലം, കോങ്ങാട്, പത്തിരിപ്പാല തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരും ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗമാകുന്നു.

യതീന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളും

സംഗീതം-പ്രിൻസ് ജോർജ്,ഛായാഗ്രഹണം - അർജുൻ ആർക്കോട്ട്,എഡിറ്റിങ്- ആകാശ് ജോസഫ് വർഗീസ്,പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു.ജെ,പ്രൊഡക്ഷൻ ഡിസൈൻ-സുജിത് രാഘവ്,മേക്കപ്പ് - സിനൂപ് രാജ്,കോസ്റ്റ്യും ഡിസൈൻ, മെൽവിൻ ജെ,കാസ്റ്റിങ് ഡയറക്ടർ - രാജേഷ് നാരായണൻ, സ്റ്റിൽസ്- ജിനു ഫ്രാൻസിസ്,ലൊക്കേഷൻ മാനേജർ - വേലപ്പൻ വാണിയംകുളം,പ്രൊഡക്ഷൻ മാനേജർമാർ - നിധിൻ ഫ്രെഡ്ഡി റിയാസ് മുഹമ്മദ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ,പിആർഒ-വാഴൂർ ജോസ്.