'40 ഡേയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി'സെക്കൻഡ് ലുക്ക് പോസ്റ്ററിൽ നിന്ന്  കടപ്പാട്- ഫേസ്ബുക്ക്
Malayalam

അഡിഡാസ് ജാക്കറ്റിട്ട മുത്തശ്ശിയുമായി '40 ഡേയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി'

പപ്പപ്പ ഡസ്‌ക്‌

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി നവാഗതയായ ഷിഫിന ബബിന്‍ പാക്കർ സംവിധാനം ചെയ്യുന്ന '40 ഡേയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്ററില്‍ പരമ്പരാഗത ആഭരണങ്ങളും ബ്രാന്‍ഡഡ് ജാക്കറ്റും ധരിച്ച ഒരു മുതിര്‍ന്ന സ്ത്രീയുടെ ലുക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.

'ആവേശം', 'രോമാഞ്ചം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ജിത്തു മാധവന്റെ ഭാര്യയാണ് ഷിഫിന. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഷിഫിന തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസ്, തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

'40 ഡേയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി'സെക്കൻഡ് ലുക്ക് പോസ്റ്റർ

കുഞ്ചാക്കോ ബോബനോടൊപ്പം വന്‍ താരനിരയും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചോ കഥാ പശ്ചാത്തലത്തെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന 'ഹെയില്‍ മേരി', മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന രഞ്ജിത് വര്‍മ ചിത്രം 'നേരെ ചൊവ്വെ' എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് പ്രധാന സിനിമകള്‍.