'ടോക്സിക്കി'ലെ ലേഡീസ് ആന്റ് ലേഡീസ് വീഡിയോയിൽ താര സുതാരിയ സ്ക്രീൻ​ഗ്രാബ്
Kannada

'ടോക്സിക്കി'ലെ പെൺകരുത്തിന്റെ ലോകവുമായി ‘ലേഡീസ് ആന്റ് ലേഡീസ്’

പപ്പപ്പ ഡസ്‌ക്‌

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ലോകം കൂടുതൽ ശക്തവും തീവ്രവുമായി അവതരിപ്പിക്കുന്ന പുതിയ വീഡിയോയായ ‘ലേഡീസ് ആന്റ് ലേഡീസ്’ പുറത്തിറങ്ങി. ഇതിലൂടെ ‘ടോക്സിക്കി‘ന്റെ ഡാർക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് വെളിച്ചം വീഴുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ ഈ വീഡിയോ, ‘ടോക്സിക്കി‘ന്റെ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും നിർണായകവുമായ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വീഡിയോ നല്കുന്നു. വളരെ ബോൾഡ് ആയ നയൻതാര, തീക്ഷ്ണമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രുക്മിണി വസന്ത്, ശ്രദ്ധയെ പിടിച്ചുലയ്ക്കുന്ന ഹുമ ഖുറേഷി എന്നിങ്ങനെ കിയാര അദ്വാനിയുടെ ആകർഷകവും നിഗൂഢവുമായ കഥാപാത്രത്തിലൂടെയും താര സുതാരിയയുടെ സ്വതന്ത്രവും ചടുലവുമായ സാന്നിധ്യത്തിലൂടെയും വീഡിയോ സഞ്ചരിക്കുന്നു.

'ടോക്സിക്കി'ലെ ലേഡീസ് ആന്റ് ലേഡീസ് വീഡിയോയിൽ നയൻതാര

ഓരോരുത്തരും ‘ടോക്സിക്കി‘ന്റെ ലോകത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. സ്ത്രീയുടെ കാഴ്ചപ്പാടിൽ കഥ പറയുന്ന ആകർഷകമായ വനിതാ വോയ്സ് ഓവറും വീഡിയോയുടെ ശക്തിയും സ്വാതന്ത്രവും വിമതസ്വഭാവവും പ്രകടമാക്കുന്നു.

'ടോക്സിക്കി'ലെ ലേഡീസ് ആന്റ് ലേഡീസ് വീഡിയോയിൽ നിന്ന്

ആദ്യ ഫ്രെയിം മുതൽ തന്നെ വീഡിയോ അതിന്റെ വിപ്ലവ സ്വഭാവം പ്രകടമാക്കുന്നു. ‘കുട്ടികൾ മാറി നില്കുക..മാതാപിതാക്കളേ, നിങ്ങളുടെ മക്കൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക... മുത്തച്ഛൻമാരേ മുത്തശ്ശിമാരേ… നിങ്ങളുടെ മക്കളുടെ മക്കൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക..മുതുമുത്തച്ഛന്മാന്മാരേ മുത്തശ്ശിമാരേ...സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക‘ എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവവും തീവ്രതയും ഈ മുന്നറിയിപ്പിലൂടെ തന്നെ വ്യക്തമാണ്.

'ടോക്സിക്കി'ലെ ലേഡീസ് ആന്റ് ലേഡീസ് വീഡിയോയിൽ നിന്ന്

ഇതിലൂടെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ കൂടുതൽ തീവ്രവും എന്നാൽ ഒഴിവാക്കാൻ കഴിയാത്തതുമായ ഒരു ലോകത്തെ സമ്മാനിക്കുകയാണ്. ശ്രദ്ധേയമായ ദൃശ്യഭംഗിയും സ്റ്റൈലിഷ് ആക്ഷനും നിഗൂഢമായ അന്തരീക്ഷവും ചേർന്നപ്പോൾ പതിവ് ചട്ടക്കൂടുകൾക്കപ്പുറമുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ‘ടോക്സിക്‘ വാഗ്ദാനം ചെയ്യുന്നത്.

'ടോക്സിക്കി'ലെ ലേഡീസ് ആന്റ് ലേഡീസ് വീഡിയോയിൽ രുക്മിണി വസന്ത്

പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടനും നിർമ്മാതാവുമായ യാഷാണ് നായകനാകുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും

മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2026 ഓഗസ്റ്റ് 26 ബുധനാഴ്ച റിലീസ് ചെയ്യും.