ടോക്സിക്കിൽ താര സുതാരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽനിന്ന് അറേഞ്ച്ഡ്
Kannada

ടോക്‌സിക്കില്‍ താരയുടെ 'റെബേക്ക' ഫസ്റ്റ് ലുക്ക് ട്രെന്‍ഡിങ്

പപ്പപ്പ ഡസ്‌ക്‌

അണിയറ ദൃശ്യങ്ങള്‍ ചോര്‍ന്ന വിവാദത്തിനിടെ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' എന്ന ചിത്രത്തിലെ നടി താര സുതാരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രെന്‍ഡിങ്ങായി. തെന്നിന്ത്യന്‍ സൂപ്പര്‍താരം യാഷ് നായകനാകുന്ന ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തില്‍ 'റെബേക്ക' എന്ന കഥാപാത്രമായാണ് താര സുതാരിയ എത്തുന്നത്.

മെറ്റാലിക് ഔട്ട്ഫിറ്റിൽ, റെബേക്ക എന്ന കഥാപാത്രമായി താര സുതാരിയയുടെ ശക്തമായ ലുക്ക് ആണ് പോസ്റ്ററില്‍ കാണാനാകുന്നത്. കൈയില്‍ പിസ്റ്റളും ഉണ്ട്. തോക്ക് ശത്രുവിനുനേരെ ചൂണ്ടിയിരിക്കുന്നു. ശത്രു ആരെന്നു വ്യക്തമല്ല. താരയുടെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ടോക്സിക്കിൽ താര സുതാരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടോക്‌സിക്കിന്റെ അണിയറക്കാര്‍ ഡിസംബര്‍ മുതല്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന, ആരാധകരെ ത്രില്ലടിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ്. രക്തം പുരണ്ട ബാത്ത് ടബ്ബില്‍ പരുക്കന്‍ ലുക്കില്‍ നില്‍ക്കുന്ന യാഷ്, ആരാധകരില്‍ ആവേശം നിറച്ചു. ഗംഗ എന്ന കഥാപാത്രമായി നയന്‍താര ഒരു വലിയ കാസിനോയുടെ പ്രവേശനകവാടത്തില്‍ തോക്കുമായി നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ‘ടോക്സിക്’ സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടും.ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിങ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘമാണ് ചിത്രത്തിന് പിന്നിൽ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയുടെയും ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ് ടീമിന്റെയും കേച കെംപക്ഡിയുടെയും നേതൃത്വത്തിലാണ് ഹൈ-ഓക്‌ടെയിൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ വി എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്നു.