രുക്മിണി വസന്ത് ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Kannada

'കാന്താര' പുതിയ കാഴ്ചപ്പാട് നല്കി; വൈകാരിക കുറിപ്പുമായി രുക്മിണി വസന്ത്

പപ്പപ്പ ഡസ്‌ക്‌

'കാന്താര' ഇന്ത്യന്‍ ബോക്‌സ്ഓഫീസുകളെ ഇളക്കിമറിക്കുകയാണ്. ആഗോളറിലീസിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ലഭ്യമായ കണക്കുകളനുസരിച്ച് ഇന്ത്യന്‍ സിനിമയിലെ റെക്കോഡ് സൃഷ്ടിക്കുമെന്നാണഅ സൂചന. അതിനിടെ കാന്താരയിലെ നായിക രുക്മിണി വസന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു. കാന്താര'യിലെ കഥാപാത്രം വെല്ലുവിളി ആയിരുന്നുവെന്നും ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാട് നല്‍കിയെന്നുമാണ് രുക്മിണി പറയുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വൈകാരികമായ പോസ്റ്റ് പങ്കുവച്ചുകൊണ്ട് താരം എഴുതി, 'ഒരു വര്‍ഷം മുമ്പ്, 'കാന്താര: ചാപ്റ്റര്‍ 1- 'ന്റെ ടീമില്‍ ചേരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. തുടക്കത്തില്‍ എനിക്കതൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ജീവിതത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട് എനിക്ക് കാന്താര നല്‍കി. ഈ സിനിമ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും അധ്വാനമാണ്. ഇതിനായി രാവും പകലും നൂറുകണക്കിന് ആളുകള്‍ കഠിനാധ്വാനം ചെയ്തു. മനോഹരമായ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ 'കാന്താര' ടീമിനോട് എന്നും നന്ദിയുള്ളവളാണ്...'

കാന്താരയിൽ രുക്മിണി വസന്ത്

സംവിധായകന്‍ ഋഷഭ് ഷെട്ടിയോടുള്ള തന്റെ അഗാധമായ നന്ദിയും ആദരവും രുക്മിണി പങ്കുവച്ചു. 'ഋഷഭ് സര്‍ ഈ പ്രോജക്റ്റിന്റെ ശിലയാണ്. സര്‍, നിങ്ങളുടെ കഠിനാധ്വാനവും നേതൃത്വവും വളരെ പ്രചോദനാത്മകമാണ്. എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിനും ഈ യാത്രയില്‍ എന്നെ സഹായിച്ചതിനും നന്ദി...' രുക്മിണി കൂട്ടിച്ചേര്‍ത്തു. അണിയറ പ്രവര്‍ത്തകരായ വിജയ് കിരഗണ്ടൂര്‍, ചാലുവ ഗൗഡ, ആദര്‍ശ് തുടങ്ങി കാന്താരയോടു ചേര്‍ന്നുനിന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും താരം നന്ദി അറിയിച്ചു.

കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ്, ഛായാഗ്രാഹകന്‍ അരവിന്ദ് കശ്യപ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ടീമിലെ പ്രമുഖര്‍.