'ദ് മമ്മി' ആദ്യഭാ​ഗത്തിൽ ബ്രെണ്ടൻ ഫ്രേസർ ഫോട്ടോ കടപ്പാട്-ഐഎംഡിബി
Hollywood

മ​ണ​ൽക്കാട്ടിലേക്ക് ബ്രെ​ണ്ട​ൻ ഫ്രേ​സ​ർ മടങ്ങിവരുന്നു; 'മമ്മി 4' തുടങ്ങുന്നു

പപ്പപ്പ ഡസ്‌ക്‌

കാ​ല​മേ​റെ​ക്ക​ഴി​ഞ്ഞി​ട്ടും ചലച്ചിത്രാസ്വാദകരുടെ മനസിൽ ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്ന ഒ​രു മു​ഖ​മു​ണ്ട്. കൈയിലൊരു തോ​ക്കും ചു​ണ്ടി​ൽ മനോഹരമായ ചി​രി​യു​മാ​യി പു​രാ​ത​ന ഈ​ജി​പ്തി​ലെ പി​ര​മി​ഡു​ക​ൾ​ക്കി​ട​യി​ലൂ​ടെ ശ​ത്രു​ക്ക​ളെ നേ​രി​ടു​ന്ന റി​ക് ഒ​കോ​ണ​ൽ. നീ​ണ്ട ഇ​രു​പ​തു വ​ർ​ഷ​ത്തിനുശേഷം, മ​ണ​ൽ​ക്കാ​ടുകളിൽ ഒ​ളി​പ്പി​ച്ച നി​ഗൂ​ഢ​ത​ക​ൾ വീ​ണ്ടും പുറത്തുവരികയാണ്. ഹോ​ളി​വു​ഡ് ഇ​തി​ഹാ​സം ബ്രെ​ണ്ട​ൻ ഫ്രേ​സ​ർ തന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വേ​ഷ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന ‘ദ് ​മ​മ്മി 4’ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.

ഈ ​മ​ട​ങ്ങി​വ​ര​വ് വെ​റു​മൊ​രു വ​ര​വ​ല്ല, മ​റി​ച്ച് ആ​രാ​ധ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ച്ച ഒ​രു ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​ണ്. റി​ക് ഒ​കോ​ണ​ലാ​യി ബ്രെ​ണ്ട​ൻ ഫ്രേ​സ​റും, പ്രി​യ​ത​മ എ​വ്‌ലി​നാ​യി റേ​ച്ച​ൽ വെ​യ്‌​സും വീ​ണ്ടും സ്ക്രീ​നി​ൽ ഒ​ന്നി​ക്കു​ന്നു. തമാശക്കാരനായ ജോ​നാ​ഥ​നാ​യി ജോ​ൺ ഹ​ന്ന​യും എ​ത്തു​ന്ന​തോ​ടെ പ​ഴ​യ 'മ​മ്മി' ടീ​മിന്‍റെ മാ​ജി​ക് വീ​ണ്ടും പു​ന​ർ​ജ​നി​ക്കും. മൂ​ന്നാം ഭാ​ഗ​ത്തി​ലെ ചി​ല പാ​ളി​ച്ച​ക​ൾ മ​റി​ക​ട​ന്ന്, ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ ശൈ​ലി​യി​ലേ​ക്കു ക​ഥ​യെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​ണു സം​വി​ധാ​യ​ക​രാ​യ മാ​റ്റ് ബെ​റ്റി​നെ​ല്ലി​യും ടൈ​ല​ർ ഗി​ല്ല​റ്റും ല​ക്ഷ്യ​മി​ടു​ന്ന​ത്.

'ദ് മമ്മി' ആദ്യഭാ​ഗത്തിൽ ബ്രെണ്ടൻ ഫ്രേസറും റേച്ചൽ വെയ്സും

2028 മെ​യ് 19-ന് ആണ് ചി​ത്രം തിയേ​റ്റ​റു​ക​ളി​ൽ എ​ത്തു​ക​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ​ചി​ത്രീ​ക​ര​ണം ഉടൻ ആ​രം​ഭി​ക്കുമെന്നും പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ അവസാനഘട്ടത്തിലാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു. പ​ഴ​യ മ​ന്ത്ര​ത്ത​കി​ടു​ക​ളും, ശ​പി​ക്ക​പ്പെ​ട്ട മ​മ്മി​ക​ളും, സാ​ഹ​സി​ക​ത നി​റ​ഞ്ഞ നി​ധി വേ​ട്ട​ക​ളും ഇ​ത്ത​വ​ണ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ക​മ്പ​ടി​യോ​ടെ കൂ​ടു​ത​ൽ ഭ​യാ​ന​ക​വും മനോഹരവുമാകും.

'ദ് മമ്മി' ആദ്യഭാ​ഗത്തിന്റെ പോസ്റ്റർ

പു​തി​യ ത​ല​മു​റ​യി​ലെ സി​നി​മാ പ്രേ​മി​ക​ൾ​ക്കും, ഗൃ​ഹാ​തു​ര​ത്വം പേ​റു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​വേ​ശം ന​ൽ​കു​ന്ന ഒ​ന്നാ​യി​രി​ക്കും ഈ ​ചി​ത്രം. ഓ​സ്‌​ക​ർ പു​ര​സ്‌​കാ​ര​ത്തിന്‍റെ തി​ള​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്ന ബ്രെ​ണ്ട​ൻ ഫ്രേ​സ​റു​ടെ മ​ട​ങ്ങി​വ​ര​വ് ഹോ​ളി​വു​ഡ് ബോ​ക്സ് ഓ​ഫീ​സി​ൽ പു​തി​യ ച​രി​ത്ര​ങ്ങ​ൾ എ​ഴു​തി​ച്ചേ​ർ​ക്കു​മെ​ന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.