ടോംഹോളണ്ടിന്റെ സ്പൈഡർമാനും ജോൺ ബെർന്താലിന്റെ ദ് പണിഷറും 'സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ ഫോട്ടോകടപ്പാട്-ഐഎംഡിബി
Hollywood

'സ്പൈ​ഡ​ർ​മാ​ൻ:ബ്രാ​ൻ​ഡ് ന്യൂ ​ഡേ' കൂ​ടു​ത​ൽ രം​ഗ​ങ്ങ​ളു​മാ​യി വീ​ണ്ടും റിലീസിന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ടോം ​ഹോ​ള​ണ്ട് നാ​യ​ക​നാ​യ ആ​ഗോ​ള ഹി​റ്റ് ചി​ത്രം 'സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ', ഒ​ഴി​വാ​ക്ക​പ്പെ​ട്ട രം​ഗ​ങ്ങ​ളും പു​തി​യ ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ ഒ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക റി​ലീ​സ് തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​രാ​ധ​ക​ർ​ക്ക് വ​ൻ ആ​വേ​ശം ന​ൽ​കു​ന്ന ​വാ​ർ​ത്ത​യാ​ണി​ത്.

തി​യേ​റ്റ​ർ പ​തി​പ്പി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ, റൊ​സാ​രി​യോ ഡോ​സ​ൺ അ​വ​ത​രി​പ്പി​ച്ച 'ക്ലെ​യ​ർ ടെം​പി​ൾ' എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ളാ​കും പു​തി​യ പ​തി​പ്പി​ൽ പ്ര​ധാ​ന​മാ​യും ഉ​ണ്ടാകു​ക. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന പീ​റ്റ​ർ പാ​ർ​ക്ക​റെ പ​രി​ച​രി​ക്കു​ന്ന ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. ഈ ​രം​ഗ​ത്തി​ന് പ​ക​രം ജോ​ണിന്‍റെ 'പ​ണി​ഷ​ർ' എ​ന്ന ക​ഥാ​പാ​ത്ര​മു​ള്ള രം​ഗ​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന പ​തി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 'ഡെ​യ​ർ​ഡെ​വി​ൾ', 'ജ​സീ​ക്ക ജോ​ൺ​സ്' തു​ട​ങ്ങി​യ പ്ര​ശ​സ്ത മാ​ർ​വ​ൽ നെറ്റ്ഫ്ലിക്സ് പ​ര​മ്പ​ര​ക​ളി​ലെ ജ​ന​പ്രി​യ ക​ഥാ​പാ​ത്ര​മാ​ണ് ക്ലെ​യ​ർ ടെം​പി​ൾ.

'സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യിൽ നിന്ന്

നി​ല​വി​ൽ വ​ട​ക്കേ അ​മേ​രി​ക്ക​ൻ ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് മാ​ത്രം 950.7 മി​ല്യ​ൺ ഡോ​ള​റും ആ​ഗോ​ള​ത​ല​ത്തി​ൽ 2.5 ബി​ല്യ​ൺ ഡോ​ള​റും നേ​ടി റെ​ക്കോ​​ഡ് വി​പ്ല​വം സൃ​ഷ്ടി​ച്ച ചി​ത്ര​മാ​ണ് 'ബ്രാ​ൻ​ഡ് ന്യൂ ​ഡേ'. വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ മാ​ത്രം ഒരു ബി​ല്യ​ൺ ഡോ​ള​ർ ക​ള​ക്ഷ​ൻ എ​ന്ന അ​പൂ​ർവ നേ​ട്ട​ത്തി​ലേ​ക്ക് എ​ത്താ​ൻ ചി​ത്ര​ത്തി​ന് ഇ​നി കേ​വ​ലം 50 മി​ല്യ​ൺ ഡോ​ള​ർ കൂ​ടി മ​തി​യാ​കും. ഈ ​ച​രി​ത്ര നേ​ട്ടം കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ഈ ​റീ-​റി​ലീ​സി​ന് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

'സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ' പോസ്റ്റർ

ഡെ​സ്റ്റി​ൻ ഡാ​നി​യ​ൽ ക്രെ​റ്റ​ൺ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ടോം ​ഹോ​ള​ണ്ടി​നൊ​പ്പം സെ​ൻ​ഡ​യ, സാ​ഡി സി​ങ്ക്, ജോൺ ബെർന്താൽ, ജേ​ക്ക​ബ് ബാ​റ്റ​ല​ൺ, മാ​ർ​ക്ക് റ​ഫ​ലോ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര അ​ണി​നി​ര​ന്നി​രു​ന്നു. ആ​രും തി​രി​ച്ച​റി​യാ​ത്ത ലോ​ക​ത്ത് ത​നി​യെ പോ​രാ​ടു​ന്ന പീ​റ്റ​ർ പാ​ർ​ക്ക​റു​ടെ ക​ഥ പ​റ​ഞ്ഞ ചി​ത്രം, 'സ്റ്റാ​ർ വാ​ർ​സ്: ദി ​ഫോ​ഴ്‌​സ് എ​വേ​ക്ക​ൻ​സ്' തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ളു​ടെ റെ​ക്കോ​​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് ഏ​റ്റ​വും വ​ലി​യ വി​ജ​യം നേ​ടി​യ​ത്.