സ്പാ​നി​ഷ് താ​രം ജാ​വി​യ​ർ ബാ​ർ​ഡം പാ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ർ​ട്ടൂ​ൺ ചി​ഹ്ന​വും യു​ദ്ധ​വി​രു​ദ്ധ ബാഡ്ജും ധ​രി​ച്ച് ഓസ്കർവേദിയിൽ ഫോട്ടോ-അറേഞ്ച്ഡ്
Hollywood

റെഡ്കാർപ്പറ്റിലും പ്രതിഷേധച്ചുവപ്പ്;ഇസ്രയേൽ,ഇറാൻ സിനിമകൾക്ക് തോൽവി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലോ​കം ഉ​റ്റു​നോ​ക്കി​യ 98-ാമ​ത് ഓ​സ്ക​ർ നി​ശ​യി​ൽ, ച​ർ​ച്ച​യാ​യ​ത് അ​വാ​ർ​ഡു​ക​ൾ മാ​ത്ര​മ​ല്ല. റെ​ഡ് കാ​ർപ്പ​റ്റി​ലും വേ​ദി​യി​ലും മു​ഴ​ങ്ങി​ക്കേ​ട്ടത് രാ​ഷ്ട്രീ​യ​പ്ര​തി​ഷേ​ധ​ങ്ങ​ൾ കൂ​ടി​യാ​ണ്. 'യു​ദ്ധം വേ​ണ്ട', 'യു​ദ്ധം അ​വ​സാ​നി​പ്പി​ക്കൂ' തു​ട​ങ്ങി​യ ബാ​ഡ്ജു​ക​ൾ ധ​രി​ച്ചാ​ണ് പല പ്ര​മു​ഖ​താ​ര​ങ്ങളും ച​ട​ങ്ങി​ലെ​ത്തി​യ​ത്.

റഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​കാ​ല​ത്തെ അടിസ്ഥാനമാക്കി ഡേ​വി​ഡ് ബോ​റ​ൻ​സ്റ്റീ​നും പ​വ​ൽ താ​ല​ങ്കി​നും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത 'മി​സ്റ്റ​ർ നോ​ബ​ഡി എ​ഗെ​യ്ൻ​സ്റ്റ് പു​ടി​ൻ' മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​റി​നു​ള്ള പു​ര​സ്കാ​രം നേ​ടി. 'ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി​ക്ക് വേ​ണ്ടി എ​ല്ലാ യു​ദ്ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കൂ' എ​ന്ന പ​വ​ൽ താ​ല​ങ്കിന്‍റെ പ്ര​സം​ഗം വേ​ദി​യി​ൽ വ​ലി​യ കൈ​യ​ടി നേ​ടി.

അ​തേ​സ​മ​യം, ഇ​റാ​നി​ൽനി​ന്നും ഇ​സ്രാ​യേ​ലി​ൽനി​ന്നും നാ​മ​നി​ർദേശം ചെ​യ്യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. പാം ​ഡി ഓ​ർ ജേ​താ​വാ​യ ജാ​ഫ​ർ പ​നാ​ഹി​യു​ടെ ഇ​റാ​നി​യ​ൻ ചി​ത്രം "ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ൻ ആ​ക്സി​ഡ​ന്‍റ് മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ചി​ത്ര​ത്തി​നു​ള്ള വി​ഭാ​ഗ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. നോ​ർ​വേ​യി​ൽ നി​ന്നു​ള്ള 'സെന്‍റി​മെന്‍റ​ൽ വാ​ല്യൂ' ആ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡ് നേ​ടി​യ​ത്. ഇ​റാ​നി​ലെ ഗ്രാ​മീ​ണ കൗ​ൺ​സി​ൽ അം​ഗ​മാ​യ സ​റ ഷാ​വെ​ർ​ദി​യെ​ക്കു​റി​ച്ചു​ള്ള 'കട്ടിങ് ത്രൂ ​റോ​ക്സ്' എ​ന്ന ഡോ​ക്യു​മെ​ന്‍ററി​യും പു​ര​സ്കാ​ര​പ്പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ല്ല. ഇ​സ്ര​യേ​ലി​ൽ നി​ന്നു​ള്ള 'ചി​ൽ​ഡ്ര​ൻ നോ ​മോ​ർ', 'ബ​ച്ചേ​ഴ്സ് സ്റ്റെ​യി​ൻ' എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും വെ​റും​കൈ​യോ​ടെ മ​ട​ങ്ങി.

സ്പാ​നി​ഷ് താ​രം ജാ​വി​യ​ർ ബാ​ർ​ഡം ത​ന്‍റെ വ​സ്ത്ര​ത്തി​ൽ പാ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന 'ഹ​ൻ​ഡാ​ല' കാ​ർ​ട്ടൂ​ൺ ചി​ഹ്ന​വും യു​ദ്ധ​വി​രു​ദ്ധ ബാഡ്ജും ധ​രി​ച്ചാ​ണ് എ​ത്തി​യ​ത്. 'യു​ദ്ധം വേ​ണ്ട, പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​മാ​ക്കൂ' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് അ​ദ്ദേ​ഹം പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്കാ​ൻ വേ​ദി​യി​ലെ​ത്തി​യ​ത്.

അ​വ​താ​ര​ക​ൻ കോ​ന​ൻ ഒ​ബ്രി​യ​ൻ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഗൗ​ര​വ​ക​ര​മാ​യ ആ​മു​ഖം ന​ൽ​കി​യ​പ്പോ​ൾ, ജി​മ്മി കി​മ്മ​ൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ​യും പ​രി​ഹ​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി. യു​ദ്ധം ത​ക​ർ​ത്ത ലോ​ക​ത്ത് സി​നി​മ​യ്ക്ക് എ​ത്ര​ത്തോ​ളം ശുഭാപ്തിവിശ്വാസം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​പ്പി​ച്ചാണ് 2026 ​ഓ​സ്കറിനു തി​രശീ​ല വീ​ണ​ത്.