2007ൽ പുറത്തിറങ്ങി സർവകാല ഹിറ്റുകളിലൊന്നായി മാറിയ സിനിമയായിരുന്നു ആമിർ ഖാന്‍റെ 'താരേ സമീൻ പർ'. ഇതിന്‍റെ തുടർച്ചയായ, 'സിതാരെ സമീൻ പർ' തീയറ്റുകളിലെത്തി. കളക്ഷനിൽ മെല്ലെയായിരുന്നു തുടക്കം. സിതാരെ സമീൻ പർ ആദ്യ ദിവസം തന്നെ ഏകദേശം 11.5 കോടി രൂപയിലേറെ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. രാത്രി ഷോകൾക്കായിരുന്നു വൻ തിരക്ക് അനുഭവപ്പെട്ടത്. അതേസമയം, 2022 ൽ ആദ്യദിന കളക്ഷനായി 11.7 കോടി രൂപ നേടിയ ആമിറിന്റെ ഒടുവിലത്തെ റിലീസായ 'ലാൽ സിങ് ഛദ്ദ'യേക്കാൾ കുറഞ്ഞ കളക്ഷനാണ് 'സിതാരെ സമീൻ പർ' നേടിയതെന്ന് ബോക്ഓഫീസ് അവലോകനം ചെയ്യുന്ന ഏജൻസികൾ വിലയിരുത്തുന്നു.
ആദ്യ ദിവസത്തെ കണക്കുകൾ അസാധാരണമല്ലെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രം ഇനിയുള്ള വാരാന്ത്യങ്ങളിൽ കൂടുതൽ മികച്ച കളക്ഷൻ നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ആർ.എസ് പ്രസന്നയാണ് 'സിതാരെ സമീൻ പർ' സംവിധാനം ചെയ്തത്. ജെനീലിയ ഡിസൂസപ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നു. ആമിർഖാൻ,അപർണപുരോഹിത്, ബി.ശ്രീനിവാസ് റാവു, രവി ഭാഗ്ചന്ദ്ക എന്നിവർ ചേർന്നാണ് നിർമാണം.