'രാമായണ' പോസ്റ്ററിൽ രാവണനായി യഷ് കടപ്പാട്-ഫേസ്ബുക്ക്
Bollywood

'പത്തുതലകൾ പത്തുവ്യക്തിത്വങ്ങളും മാനസികാവസ്ഥകളും...': രാവണനെക്കുറിച്ച് യഷ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

നി​തേ​ഷ് തി​വാ​രി ചി​ത്ര​മാ​യ 'രാ​മാ​യ​ണ'യുടെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച്, രാ​വ​ണ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച് കന്നഡ നടൻ യഷ്. രാ​വ​ണ​ന് പ​ത്ത് ത​ല​ക​ളിൽ​ ഓ​രോ​ന്നി​നും വ്യ​ത്യ​സ്ത വ്യ​ക്തി​ത്വ​ങ്ങ​ളും ശ​ബ്ദ​ങ്ങ​ളും ന​ൽ​കി​യി​രി​ക്കു​ന്ന സീ​നി​ന്‍റെ അണിയറവിശേഷങ്ങളാണ് യഷ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സി​നി​മ​യു​ടെ ഗ്ലോ​ബ​ൽ പ്രീ​മി​യ​റി​നു ശേ​ഷം ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് യാ​ഷ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. രാ​വ​ണന്‍റെ പ​ത്ത് ത​ല​ക​ൾ എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​നു​ള്ളി​ലെ പ​ത്ത് വ്യ​ത്യ​സ്ത വ്യ​ക്തി​ത്വ​ങ്ങ​ളെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും, ഈ ​ആ​ശ​യ​മാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു-

'രാമായണ'യിൽ യഷിന്റെ ക്യാരക്ടർ പോസ്റ്റർ

'ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ള്ളി​ൽ വ്യ​ത്യ​സ്ത വ്യ​ക്തി​ത്വ​ങ്ങ​ളു​ണ്ട്. എ​ത്ര​ത്തോ​ളം പു​റ​ത്തേ​ക്കു പ്ര​ക​ടി​പ്പി​ച്ചാ​ലും ന​മ്മു​ടെ​യു​ള്ളി​ൽ സം​ശ​യ​ങ്ങ​ളും ക​രു​ത്തും അ​തി​രു​ക​ട​ന്ന ആ​ത്മ​വി​ശ്വാ​സ​വു​മൊ​ക്കെ മാ​റി​മാ​റി വ​രാ​റു​ണ്ട്. രാ​വ​ണന്‍റെ പ​ത്ത് ത​ല​ക​ൾ എ​ന്ന സ​ങ്കല്പ​​ത്തെ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വി​ധ മാ​ന​സി​കാ​വ​സ്ഥ​ക​ളാ​യാ​ണ് ഞ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്...'- യ​ഷ് വ്യ​ക്ത​മാ​ക്കി.

'രാമായണ' ട്രയിലറിൽ രാവണനായി യഷ്

സാ​ങ്കേ​തി​ക​മാ​യി ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ ​പ്ര​ത്യേ​ക രം​ഗം ചി​ത്രീ​ക​രി​ക്കാ​ൻ ഒരാഴ്ചയിലേറെയെടുത്തെന്നും യഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ൺ​ബീ​ർ ക​പു​ർ ശ്രീ​രാ​മ​നാ​യും, സാ​യി പ​ല്ല​വി സീ​ത​യാ​യും, യാ​ഷ് രാ​വ​ണ​നാ​യും വേ​ഷ​മി​ടു​ന്ന 'രാ​മാ​യ​ണ' ന​വം​ബ​ർ അഞ്ചിന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. സ​ണ്ണി ഡി​യോ​ൾ, അ​രു​ൺ ഗോ​വി​ൽ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.